കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയയിലെ ഗാസ്ബക്കാല യുണിറ്റ് അംഗമായ ജിഷ്ണു വേണുഗോപലിന് യുണിറ്റിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
കഴിഞ്ഞ രണ്ട് വർഷമായി ന്യൂസനയ്യയിലെ അൽബയാൻ ഹോൾഡിംഗ് ഗ്രുപ്പിൽ സിഎൻസി ഒപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ജിഷ്ണു. ആറു മാസമായി ശമ്പളം ലഭിക്കാത്തതിനാൽ നിരവധി തവണ കമ്പനി അധികൃതരുമായി സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല. എക്സിറ്റിൽ പോകാനും കമ്പനി അനുവദിച്ചിരുന്നില്ല. ഒടുവിൽ ആറു മാസത്തെ ശമ്പള കുടിശ്ശിക വേണ്ടെന്നുവച്ചാണ് ജിഷ്ണു നാട്ടിലേക്ക് തിരിച്ചുപോകുന്നത്. നല്ലൊരു കായികതാരം കൂടിയായ ജിഷ്ണു കേളി ന്യസനയ്യ ഏരിയ ഫുട്ബോൾ, കബഡി ടീം അംഗം കൂടിയാണ്.
യുണിറ്റിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ പ്രസിഡന്റ് ലിതിൻദാസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി മഹേഷ് കൊടിയത്ത് സ്വാഗതം പറഞ്ഞു. കേളി ജോ: സെക്രട്ടറി ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർമാരായ മനോഹരൻ നെല്ലിക്കൽ, നാരായണൻ കയ്യുർ, കേന്ദ്ര കമ്മിറ്റി അംഗവും ന്യൂസനയ്യ ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, ഏരിയ ജോ: സെക്രട്ടറി ജലീൽ, വൈസ് പ്രസിഡന്റ് ഫൈസൽ മടവുർ, ഏരിയ കമ്മിറ്റി അംഗങ്ങളായ നിസ്സാർ മണ്ണഞ്ചേരി, സ്നേഹേഷ്, അബ്ദുൾനാസ്സർ, യുണിറ്റ് പ്രവർത്തകരായ ലാലു പ്രസാദ്, ജോസഫ് മാത്യൂ, ബിനോയ്, രാഹുൽ, സിജോ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി മഹേഷ് കൊടിയത്ത് ജിഷ്ണു വേണുഗോപലിന് സമ്മാനിച്ചു. യാത്രയയപ്പിന് ജിഷ്ണു വേണുഗോപാൽ നന്ദി പറഞ്ഞു. യുണിറ്റിൽ നിന്ന് നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.