ഇരുപത്തിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന തിരുവനന്തപുരം അരുവിക്കര ഇരുമ്പ സ്വദേശി സ: അനിൽകുമാറിന് കേളി കലാസാംസ്കാരിക വേദി ബദിയ്യ ഏരിയ സുൽത്താന യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
കേളി സുൽത്താന യുണിറ്റ് സെക്രട്ടറിയായിരുന്നു സ: അനിൽകുമാർ.
മുസ്തഫ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ് ചടങ്ങിൽ പ്രശാന്ത് അധ്യക്ഷത വഹിച്ചു. യുണിറ്റ് ട്രഷറർ പ്രഭാകരൻ സ്വാഗതം പറഞ്ഞു. കേളി ബദിയ്യ ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ പ്രതീപ്, കേന്ദ്രകമ്മിറ്റി അംഗവും ഏരിയ പ്രസിഡന്റുമായ ചന്ദ്രൻ തെരുവത്ത്, കേന്ദ്രകമ്മിറ്റി അംഗം ഷാജി റസാഖ്, കേന്ദ്രജീവകാരുണ്യവിഭാഗം കൺവീനർ കിഷോർ-ഇ-നിസ്സാം, ഏരിയ ട്രഷറർ മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ദിനകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ, സരസൻ, മുഹമ്മദ് ഷാഫി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യുണിറ്റിന്റെ ഉപഹാരം ട്രഷറർ പ്രഭാകരൻ അനിൽകുമാറിന് സമ്മാനിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ, യുണിറ്റ് പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. യാത്രയയപ്പിന് അനിൽകുമാർ നന്ദി പറഞ്ഞു.