റിയാദ്: കേളി ബദിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ "ഫാസിസവും കോര്‍പ്പറേറ്റിസവും" എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
സരസന് മോഡറേറ്ററെ ക്ഷണിച്ചുകൊണ്ടാരംഭിച്ച സെമിനാറില്‍ ഏരിയ സാംസ്കാരിക കമ്മിറ്റി കണ്‍വീനര്‍ മധു എലത്തുര്‍ മോഡറേറ്ററായി. കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം മധു ബാലുശ്ശേരി സ്വാഗതം ആശംസിച്ചു. കേന്ദ്ര സാംസ്കാരിക വിഭാാഗം അംഗവും കേളി സൈബര്‍ വിംഗ് ചെയര്‍മാനുമായ സിജിന്‍ കൂവള്ളുര്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.ഏരിയ സാംസ്കാരിക കമ്മിറ്റി ചെയര്മാന് ജയഭദ്രന്‍ പ്രബന്ധം അവതരിപ്പിച്ചു. കേന്ദ്ര സാംസ്കാരിക വിഭാഗം ജോ: കണ്‍വീനര്‍ പ്രദീപ്രാജ്, ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ്, ഏരിയ പ്രസിഡന്റ് ചന്ദ്രന് തെരുവത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
നവ ഉദാരവല്‍ക്കരണ നയങ്ങളെ തുടര്‍ന്ന് ചങ്ങാത്തമുതലാളിത്തം ഭരണ കൂടത്തിന്റെയും ഭരണാധികാരികളുടെയും മേല്‍ അധീശത്വം നേടുന്ന നിലവരുകയും തുടര്‍ന്നുണ്ടാകുന്ന ഏകാധിപത്യ പ്രവണതകള്‍ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചക്കും വര്‍ഗ്ഗീയഫാസിസത്തിന്റെ വളര്‍ച്ചക്കും വഴിവക്കുകയുമാണെന്ന് ് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഏരിയയിലെ വിവിധ യുണിറ്റുകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ സെമിനാറില്‍ പങ്കെടുത്തു.