റിയാദ്: കേളി കലാസാംസ്കാരികവേദി ഇഎംഎസ് എകെജി അനുസ്മരണം സംഘടിപ്പിച്ചു. വിവിധ ഏരിയ കമ്മിറ്റികളെ ഉൾപ്പെടുത്തി നാലു മേഖലകളിലായാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.
ഫാസിസ്റ്റ് സമീപനങ്ങളും വർഗ്ഗീയതയും അഴിമതിയും അടക്കം രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ ജനകീയ താൽപര്യങ്ങൾക്കനുസൃതമായി ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയിലൂടെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്താനുള്ള പോരാട്ടങ്ങളിൽ പങ്കുചേരണമെന്ന് പ്രവാസി മലയാളികളോടും അവരുടെ കുടുബങ്ങളോടും റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഎംഎസ് -എകെജി അനുസ്മരണ പരിപാടികളിൽ അവതരിപ്പിച്ച അനുസ്മരണ പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
ന്യൂസനയ്യ അസീസ്സിയ സനയ്യ അർബയീൻ മേഖലയിൽ നടന്ന പരിപാടിയിൽ ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കൺവീനർ ഷമീർ കുന്നുമ്മൽ അധ്യക്ഷനായി. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദസ്ത്തക്കീർ മുഖ്യ പ്രഭാഷണം നടത്തി. സനയ്യ അർബയീൻ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ശ്രീകുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
അത്തിക്ക ബദിയ മുസാഹ്മിയ മേഖലയിൽ നടന്ന പരിപാടിയിൽ അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രവി പിവി അധ്യക്ഷനായി. ബദിയ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ അലി കെവി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബിപി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി.
കുടുംബവേദിയുമായി സംയുക്തമായി സുലൈ, റൗദ, നസ്സീം മേഖലയിൽ നടന്ന പരിപാടിയിൽ നസ്സീം ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഗോപിനാഥൻ വേങ്ങര അധ്യക്ഷനായി, സുലൈ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ കെആർ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കേളി കുടുംബവേദി പ്രവർത്തകർ, അതാതു മേഖലകളിലെ കേളി യുണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ എന്നിവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.