റിയാദ്: കേളി അൽഖർജ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഎംഎസ് എകെജി അനുസ്മരണം സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് ഗോപാലൻ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച അനുസ്മരണ യോഗത്തിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷനായി. ഏരിയ ആക്ടിംഗ് സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതം ആശംസിച്ചു. ഏരിയ ജോ: ട്രഷറർ സുബ്രഹ്മണ്യൻ പുഴക്കടവിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗീവർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി കൺവീനർ കെആർ ഉണ്ണികൃഷ്ണൻ, സാംസ്കാരിക വിഭാഗം ചെയർമാൻ സിായാദ് മണ്ണഞ്ചേരി, ബാലു വേങ്ങേരി, രാജീവൻ പള്ളിക്കോൽ, ജയൻ പെരുനാട് എന്നിവരും സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജോസഫ് ഷാജി നന്ദി പറഞ്ഞു.
അൽഹരീഖിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ സൂഖ് യുണിറ്റ് സെക്രട്ടറി ചന്ദ്രൻ അധ്യക്ഷനെ ക്ഷണിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷനായി. ഏരിയ വൈസ് പ്രസിഡന്റ് സികെ രാജു സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ജയൻ പെരുനാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കേന്ദ്ര സാംസ്കാരിക വിഭാഗം കൺവീനർ ടിആർ സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. ജോസഫ് ഷാജി, രാജൻ പള്ളിത്തടം, മൻസൂർ എന്നിവരും സംസാരിച്ചു. ഹരീഖ് യുണിറ്റ് സെക്രട്ടറി ഒഎം ഹംസ നന്ദി പറഞ്ഞു.
ഏരിയയിലെ വിവിധ യുണിറ്റുകളിൽ നിന്ന് നിരവധി പ്രവർത്തകർ അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു.