സുരക്ഷക്ക് "സിറ്റിസണ്‍ സേഫ്റ്റി"
സ്ത്രീകളുടെയും പൊതുജനങ്ങളുടെയും സുരക്ഷക്കായി കേരള പോലീസ് വികസിപ്പിച്ചെടുത്ത മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് "സിറ്റിസണ്‍ സേഫ്റ്റി".
പൊതു ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്ڔഉപകാരപ്രദമായ ഈ അപ്ലിക്കേഷനില്‍ڔയുസറിന്റെ വിവരങ്ങള്‍ നല്കിയ ശേഷം എമര്‍ജന്‍സി കോണ്ടാക്റ്റ്സ് ചേര്‍ക്കാവുന്നതാണ്.
അടിയന്തിര സാഹചര്യങ്ങളില്‍ ആപ്ലിക്കേഷനിലെ പാനിക് ബട്ടണ്‍ അമര്‍ത്തുന്നതോട് കൂടി അലേര്‍ട്ട് പോലീസ് കണ്ട്രോള് റൂമില്‍ ലൊക്കേഷന്‍ സഹിതം എത്തുകയും പോലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കാനും സാധിക്കും .
സുരക്ഷിതമല്ലാത്ത യാത്രകളെ ആപ്ലിക്കേഷനിലെ Track My Trip എന്ന സംവിധാനം ഉപയോഗിച്ചു കൊണ്ട് നിരീക്ഷിക്കുവാനും , SMS Alert വഴി സഹായം ആവശ്യപെടുവാനും കൂടാതെ സുരക്ഷാ സംബന്ധമായ വിവരങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു .
ഈ ആപ്ലിക്കേഷന്‍ Google Play store , Apple App Store എന്നിവിടങ്ങളില്‍ ലഭ്യമാണ്
ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ബട്ടണുകളില്‍ അമര്‍ത്തുക
സിറ്റിസണ്‍ സേഫ്റ്റി ആപ്പിന് പുറമെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സഹായം ലഭ്യമാക്കാനുമായി മൂന്ന് ആപ്പുകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. രക്ഷ, ട്രാഫിക് ഗുരു , നോ യുവര്‍ ജുറിസ്ഡിക്ഷന് എന്നിവയാണവ. ഇവ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ജനരക്ഷക്ക് "രക്ഷ"
പോലീസ് സംബന്ധിയായ പൊതുവിവരങ്ങള്‍ അടങ്ങുന്ന ആപ്പ്. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍മുതല്‍ സംസ്ഥാന പോലീസ് മേധാവിവരെയുള്ളവരുടെ ഫോണ്‍ നമ്പറുകള്‍, വിവിധ യൂണിറ്റുകളിലെ ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭ്യം. തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിന്റെയും അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനുകളും കണ്ടെത്താം. ആ സ്റ്റേഷനിലേക്ക് ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള വഴി ജി.പി.എസ്. മുഖേന മനസ്സിലാക്കുന്നതിനും സംവിധാനം സഹായിക്കും .
പരിധിയറിയാന്‍ 'നോ യുവര്‍ ജുറിസ്ഡിക്ഷന്.'
ഒരാള്‍ നില്ക്കുന്ന സ്ഥലം ഏത് സ്റ്റേഷന് പരിധിയിലാണെന്നറിയാം. ആ സ്റ്റേഷനുമായി ബന്ധപ്പെടാനും സഹായിക്കും.
ഗതാഗതനിയമങ്ങള്‍ക്ക് 'ട്രാഫിക് ഗുരു'
ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ട രീതികളും മനസ്സിലാക്കുന്നതിനുള്ള ഗെയിം ആപ്ലിക്കേഷന്‍. വണ്ടിയോടിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളുമുണ്ടാകും.