
കേരള സര്‍വകലാശാലയില്‍ നിന്നും നിന്നും ആയുര്‍വേദ മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ കേളി അൽ ഖർജ്ഏരിയ സനയ്യ യൂണിറ്റ് അംഗം സ: അയ്യപ്പസത്യന്റെ മകൾ ഡോ. അപർണ സത്യന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ആയുർവേദ മെഡിസിൻ ആൻഡ് സർജറിയിൽ (BAMS) മികവ് തെളിയിച്ച അപർണയുടെ ഈ നേട്ടം കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയമാണ്. ഇനിയും ഉയരങ്ങൾ കീഴടക്കാനും ആതുരസേവന രംഗത്ത് മികച്ച സംഭാവനകൾ നൽകാനും അപർണയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
വിദ്യാഭ്യാസ മികവ് കൈവരിക്കുന്ന വിദ്യാർത്ഥികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേളി കലാ സാംസ്കാരിക വേദി, റിയാദിന്റെ ഈ അഭിനന്ദനം പുതിയ തലമുറയ്ക്ക് കൂടുതൽ പ്രചോദനമാകട്ടെ.
അപർണയുടെ വിജയയാത്രയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!
