കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം പ്രതീക്ഷ 2026 കണ്ണൂർ ജില്ലയിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികളെ ആദരിക്കുന്നു. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യോളി നാരായണൻ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ 2025–26 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ ഉദ്ഘാടനം അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് നിർവ്വഹിക്കും.

കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വിദ്യാഭ്യാസ യാത്രയ്ക്ക് പ്രചോദനമാകുകയും ചെയ്യുന്ന ഈ ആദരവിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ശ്രീകാന്ത് ചേനോളി – 85471 21985 എന്ന നമ്പറിൽ ബന്ധപ്പെടുക.

#KEIA_2026

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .