റിയാദ് കേളി കലാസാംസ്കാരിക വേദി "പ്രതീക്ഷ 2026" വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരങ്ങളുടെ പത്തനംതിട്ട ജില്ലാതല വിതരണം 2026 ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോന്നി സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി ഓഫീസായ സഖാവ് ശിവരാജൻ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കുകയാണ്.
ബഹുമാനപ്പെട്ട കോന്നി എം.എൽ.എ അഡ്വ. കെ. യു. ജനീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. സി.പി.ഐ.(എം) കോന്നി ഏരിയാ സെക്രട്ടറി സഖാവ് ശ്യാംലാൽ, കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ജോർജ്ജ് വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ സ്നേഹസംഗമത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 80895 41194 (സ: ജോർജ്ജ് വർഗ്ഗീസ്), 90745 79008 (സ: രാജൻ പള്ളിത്തടം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
