റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന മാജിദ ഷാജഹാൻ, മക്കളായ സപ്ന ഷാജഹാൻ, ജസ്ന ഷാജഹാൻ എന്നിവർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
കുടുംബവേദിയുടെ സെക്രട്ടറിയായ മാജിദ ഷാജഹാനും കുടുംബവേദി പ്രവർത്തകരായ സപ്നയും ജസ്നയും കേളിയുടെയും കുടുംബവേദിയുടേയും കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ മികവു പുലർത്തിയിരുന്ന സപ്നയും ജസ്നയും കേളിയുടെ യുവജനോൽസവ വേദികളിലെയും മറ്റു സാംസ്കാരിക പരിപാടികളിലെയും നിറസാന്നിദ്ധ്യമായിരന്നു.
സുലൈ ഖാൻ ആഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ കുടുംബവേദി ജോ: സെക്രട്ടറി പ്രിയ വിനോദ് അധ്യക്ഷയായിരുന്നു. പ്രസിഡന്റ് സീബ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ കെആർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ് മേലേതിൽ, സതീഷ്കുമാർ, കേളി വൈസ് പ്രസിഡന്റ് മെഹ്റുഫ് പൊന്ന്യം, കുടുംബവേദി വൈസ് പ്രസിഡന്റുമാരായ ശ്രീഷ സുകേഷ്, ഷൈനി അനിൽ, ട്രഷറർ ലീന സുരേഷ്, ഷിനി നസീർ, ഫസീല നാസർ, രത്നകുമാരി ശെൽവകുമാർ, ശ്രീകല സന്തോഷ്, ജസ്ന സിയാദ്, അനസുയ സുരേഷ്, ആതിര സന്തോഷ്, കേളി നസ്സീം ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഗോപിനാഥൻ വേങ്ങര, കേളി കേന്ദ്ര കമ്മിറ്റി അംഗവും നസ്സീം ഏരിയ സെക്രട്ടറിയുമായ ജോഷി പെരിഞ്ഞനം, സുകേഷ്, ഷാജഹാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മാജിദ ഷാജഹാന് സീബ അനിരുദ്ധനും ലീന സുരേഷും, സപ്ന ഷാജഹാന് ഷൈനി അനിലും, ജസ്ന ഷാജഹാന് ശ്രീഷ സുകേഷും കുടുംബവേദിയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. മാജിദ ഷാജഹാൻ, സപ്ന ഷാജഹാൻ, ജസ്ന ഷാജഹാൻ എന്നിവർ യാത്രയയപ്പിന് നന്ദി പറഞ്ഞു. കേളി പ്രവർത്തകരും, കുടുംബവേദി പ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.