റിയാദ് : ഇരുപത്തിയൊന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി സുലൈ ഏരിയയിലെ സുർത്താ തവാരി യൂണിറ്റ് അംഗം ബി അനിരുദ്ധന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അനിരുദ്ധൻ, കഴിഞ്ഞ 21 വർഷമായി സുലൈയിലെ ഡി.എൻ.സി. കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തുവരികയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പാവുംമ്പ സ്വദേശി ആണ്.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ട്രഷറർ റിജേഷ് അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഹാഷിം സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ ട്രഷറർ അനിരുദ്ധൻ കൊട്ടോടി, അർഷിദ് കൂവ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അനിരുദ്ധനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഹാഷിം സമ്മാനിച്ചു. യാത്രയയപ്പിന് അനിരുദ്ധൻ നന്ദി പറഞ്ഞു.