ഡോ. അപർണ സത്യന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

കേരള സര്‍വകലാശാലയില്‍ നിന്നും നിന്നും ആയുര്‍വേദ മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ കേളി അൽ ഖർജ്ഏരിയ സനയ്യ യൂണിറ്റ് അംഗം സ: അയ്യപ്പസത്യന്റെ മകൾ ഡോ. അപർണ സത്യന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ആയുർവേദ മെഡിസിൻ ആൻഡ് സർജറിയിൽ (BAMS) മികവ് തെളിയിച്ച അപർണയുടെ ഈ നേട്ടം കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയമാണ്. ഇനിയും ഉയരങ്ങൾ കീഴടക്കാനും ആതുരസേവന രംഗത്ത് മികച്ച സംഭാവനകൾ നൽകാനും അപർണയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. വിദ്യാഭ്യാസ മികവ് കൈവരിക്കുന്ന വിദ്യാർത്ഥികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേളി കലാ സാംസ്കാരിക വേദി, റിയാദിന്റെ ഈ അഭിനന്ദനം പുതിയ തലമുറയ്ക്ക് കൂടുതൽ പ്രചോദനമാകട്ടെ. അപർണയുടെ വിജയയാത്രയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

Leave Comment

Your email address will not be published. Required fields are marked *