
അറിയിപ്പ്
- - -- - -- - -- -
കേളി ബത്ഹ ഏരിയ ഓണാഘോഷം – ഓണോത്സവം 2026 താൽക്കാലികമായി മാറ്റിവെക്കുന്നു
കേളി ബത്ഹ ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഓണാഘോഷം – ഓണോത്സവം 2026 താൽക്കാലികമായി മാറ്റിവെക്കാൻ സംഘാടക സമിതി തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു.
പരിപാടിയുടെ ഒരുക്കങ്ങൾ ഏകദേശം 80 ശതമാനത്തോളം പൂർത്തിയായ സാഹചര്യത്തിലാണ് സൗദിയിൽ പെട്ടെന്നുണ്ടായ പ്രത്യേക സാഹചര്യങ്ങൾ മൂലം ഉദ്ദേശിച്ച രീതിയിൽ പരിപാടി നടത്താൻ നിലവിൽ സാധിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ, പരിപാടി നടത്താൻ അനുകൂലമായ സാഹചര്യം രൂപപ്പെടുന്നതുവരെ ഓണോത്സവം 2026 താൽക്കാലികമായി മാറ്റിവെക്കാൻ സംഘാടക സമിതി നിർബന്ധിതമായിരിക്കുകയാണ്.
പരിപാടിയുടെ വിജയത്തിനായി ഇതുവരെ സഹകരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാ സഖാക്കളോടും സുഹൃത്തുക്കളോടും ഹൃദയപൂർവം നന്ദി അറിയിക്കുന്നു. അതോടൊപ്പം, പരിപാടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും ബന്ധപ്പെട്ടവർ ഉടൻ നീക്കം ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു. അനുകൂല സാഹചര്യം രൂപപ്പെടുന്ന മുറയ്ക്ക് പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ അറിയിക്കുന്നതാണ്.
ഇതുവരെ ഒപ്പം നിന്ന എല്ലാവർക്കും ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹപൂർവം,
കൺവീനർ | ചെയർമാൻ
ഓണാഘോഷം 2026 സംഘാടക സമിതി
