യാത്രയയപ്പുകള്‍

സ: കെഎം അബ്ദുള്‍റസാഖിന് കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ ലാസുറുദ്ദി യുണിററ് യാത്രയയപ്പ് നല്‍കി

കെഎം അബ്ദുള്‍റസാഖിന് ബേബിക്കുട്ടി ഉപഹാരം സമ്മാനിക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന തൃശ്ശുര്‍ ചേലക്കര മുള്ളുര്‍ക്കര സ്വദേശി കെഎം അബ്ദുള്‍റസാഖിന് കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ ലാസുറുദ്ദി യുണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കേളി ലാസുറുദ്ദി യുണിറ്റിന്‍റെ മുന്‍ വൈസ്പ്രസിഡന്‍റുകൂടിയായ അബ്ദുള്‍റസാഖ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ലാസുറുദ്ദി ഗോള്‍ഡ് കമ്പനിയിലാണ് ജോലിചെയ്തിരുന്നത്.രാജേഷ് അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ് യോഗത്തില്‍ യുണിറ്റ് പ്രസിഡന്‍റ് ദുര്‍ഗ്ഗാദാസ്സ് അധ്യക്ഷത വഹിച്ചു.…

സ: അജിത്കുമാറിന്‌ കേളി അൽഖർജ്‌ ഏരിയ കമ്മിറ്റി യാത്രയയപ്പ്‌ നൽകി

അജിത്കുമാറിന്‌ ശ്രീകാന്ത്‌ കണ്ണുർ ഉപഹാരം സമ്മാനിക്കുന്നു. ഇരുപത്തിയഞ്ച്‌ വർഷത്ത്ലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന കേളി പ്രവർത്തകൻ അജിത്കുമാറിന്‌ കേളി അൽഖർജ്‌ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കേളി ഹരീഖ്‌ സൂക്ക്‌ യുണിറ്റ്‌ സെക്രട്ടറിയും അൽഖർജ്‌ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു അജിത്കുമാർ. കഴിഞ്ഞ 25 വർഷമായി ഹരീഖിൽ ഇലക്ട്രിഷ്യനായി ജൊലിചെയ്തു വരികയായിരുന്നു.ഏരിയ പ്രസിഡന്റ്‌ ഗോപാലൻ അധ്യക്ഷത വഹിച്ച യാത്രയയപ്പ്‌ യോഗത്തിൽ ഏരിയ ജോ: സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ രാജൻ…

സ: അനിൽകുമാറിന്‌ സുൽത്താന യൂണിറ്റ് യാത്രയയപ്പ്‌ നൽകി

യുണിറ്റ്‌ ട്രഷറർ പ്രഭാകരൻ അനിൽകുമാറിന്‌ ഉപഹാരം സമ്മാനിക്കുന്നു.ഇരുപത്തിമൂന്ന്‌ വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന തിരുവനന്തപുരം അരുവിക്കര ഇരുമ്പ സ്വദേശി സ: അനിൽകുമാറിന്‌ കേളി കലാസാംസ്കാരിക വേദി ബദിയ്യ ഏരിയ സുൽത്താന യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കേളി സുൽത്താന യുണിറ്റ്‌ സെക്രട്ടറിയായിരുന്നു സ: അനിൽകുമാർ. മുസ്തഫ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ്‌ ചടങ്ങിൽ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. യുണിറ്റ്‌ ട്രഷറർ പ്രഭാകരൻ സ്വാഗതം പറഞ്ഞു. കേളി ബദിയ്യ ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി…

ജിഷ്ണു വേണുഗോപലിന്‌ ഗാസ്ബക്കാല യുണിറ്റ്‌ യാത്രയയപ്പ്‌ നൽകി

കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയയിലെ ഗാസ്ബക്കാല യുണിറ്റ്‌ അംഗമായ ജിഷ്ണു വേണുഗോപലിന്‌ യുണിറ്റിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കഴിഞ്ഞ രണ്ട്‌ വർഷമായി ന്യൂസനയ്യയിലെ അൽബയാൻ ഹോൾഡിംഗ്‌ ഗ്രുപ്പിൽ സിഎൻസി ഒപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ജിഷ്ണു. ആറു മാസമായി ശമ്പളം ലഭിക്കാത്തതിനാൽ നിരവധി തവണ കമ്പനി അധികൃതരുമായി സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല. എക്സിറ്റിൽ പോകാനും കമ്പനി അനുവദിച്ചിരുന്നില്ല. ഒടുവിൽ ആറു മാസത്തെ ശമ്പള കുടിശ്ശിക വേണ്ടെന്നുവച്ചാണ്‌ ജിഷ്ണു നാട്ടിലേക്ക്‌ തിരിച്ചുപോകുന്നത്‌. നല്ലൊരു…

പ്രവാസത്തിനു വിട; മുഹമ്മദ്കുഞ്ഞു വള്ളികുന്നം നാട്ടിലേക്ക് മടങ്ങി.

  പ്രവാസത്തിനു വിട; മുഹമ്മദ്കുഞ്ഞു വള്ളികുന്നം നാട്ടിലേക്ക് മടങ്ങി.   01:10 pM, Wednesday Feb 21, 2018 വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ്  റിയാദ്: റിയാദിലെയും പരിസരപ്രദേശങ്ങളായ അൽഖർജ്, മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലെയും പ്രവാസി മലയാളികൾക്കിടയിൽ സാമൂഹിക, രാഷ്ട്രീയ, കലാ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ്കുഞ്ഞു വള്ളികുന്നം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ആലപ്പുഴ കാമ്പിശേരി വള്ളികുന്നം സ്വദേശിയായ മുഹമ്മദ്കുഞ്ഞ് പതിനേഴ് വർഷത്തിലേറെയായി സൗദിയിലെത്തിയിട്ട്. അൽഖർജിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന…