കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയ എന്‍റെ മലയാളം സാക്ഷരത പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയയുടെ ആഭിമുഖ്യത്തില്‍ എന്‍റെ മലയാളം സാക്ഷരത പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

കേരള സര്‍ക്കാരിന്‍റെ മലയാളം മിഷന്‍ സാക്ഷരത മിഷന്‍റെ സഹകരണത്തോടെ കേളി കുടുംബ വേദിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സാക്ഷരത തുടര്‍ പഠന ക്ലാസ്സിന്‍റെ ഭാഗമായാണ് ദവാദ്മി ഏരിയയയിലും പഠന ക്ലാസ്സിന് തുടക്കം കുറിച്ചത്.
ഏരിയ മുഖ്യ രക്ഷാധികാരി റഷീദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരന്‍ പരിപാടി ഉദ്ഘടനം ചെയ്തു. തുടര്‍ന്ന് കേളി കുടുംബ വേദി സെക്രട്ടറി സീബ അനിരുദ്ധന്‍, ഏരിയ പ്രസിഡന്‍റ് അനില്‍ ഫിലിപ്പ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം പ്രകാശന്‍ പയ്യന്നുര്‍, ഏരിയ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ സുലൈമാന്‍ ചേലക്കര, ഏരിയ കായിക വിഭാഗം കണ്‍വീനര്‍ മുജീബ് എന്നിവര്‍ സംസാരിച്ചു ഏരിയ ട്രഷര്‍ സന്തോഷ് അധ്യക്ഷനെ ക്ഷണിച്ചു കൊണ്ടാരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ഏരിയ സെക്രട്ടറി ഷാജി പ്ലാവിളയില്‍ സ്വാഗതം പറഞ്ഞു.
കുടുംബ വേദി സെക്രട്ടറി സീബ അനിരുദ്ധന്‍ ക്ലാസ്സെടുത്തു, ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 60 ഓളം പേര്‍ ക്ലാസ്സില്‍ പങ്കെടുത്തു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .