യാത്രയയപ്പുകള്‍

കേളി സനയ്യ അർബൈൻ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

സജ്ജാദിനുള്ള ഉപഹാരം യുണിറ്റ് സെക്രട്ടറി നൗഷാദ് കൈമാറുന്നു കഴിഞ്ഞ പന്ത്രണ്ട് വർഷമായി അൽ ഖഹതാനി കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരുന്ന സജ്ജാദ് കോഴിക്കോട് സ്വദേശിയാണ്. കേളി സനയ്യ ആർബൈൻ ഏരിയ കമ്മിറ്റി അംഗം, രക്ഷാധികാരി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദ് കൈമാറി. സജ്ജാദ് യാത്രയപ്പിന് നന്ദി പറഞ്ഞു.

സുലൈ ഏരിയ വെസ്റ്റ്‌ യുണിറ്റ് പ്രസിഡന്റ്‌ മുസ്തഫക്ക് കേളി യാത്രയയപ്പ് നൽകി

മുസ്തഫയ്‌ക്കുള്ള ഉപഹാരം യുണിറ്റ് അംഗങ്ങൾ കൈമാറുന്നുയൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് തമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ സെക്രട്ടറി അർഷീദ്, മാറത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഇസ്മായിൽ യൂണിറ്റ് അംഗം ജോസ് സ്കറിയ എന്നിവർ സംസാരിച്ചു. യുണിറ്റിന്റെ ഉപഹാരം യുണിറ്റ് അംഗങ്ങൾ കൈമാറി. യാത്രയയപ്പിന് മുസ്തഫ നന്ദി പറഞ്ഞു.

മലാസ് ഏരിയ- ഒലയാ യൂണിറ്റ് അംഗങ്ങളായ അബ്ദുൾ നിസാറിനും മുഹമ്മദ്‌ ഹിഷാമിനും കേളി യാത്രയയപ്പ് നൽകി

അബ്ദുൾ നിസാറിനും മുഹമ്മദ് ഹിഷാമിനും കേളി നൽകിയ യാത്രയയപ്പ് ചടങ്ങിൽ നിന്നുംഹാരയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് അധ്യക്ഷതയും സെക്രട്ടറി നാസർ സ്വാഗതവും പറഞ്ഞു. കേളി കേന്ദ്ര ജോയിന്റ് ട്രഷറർ സെബിൻ ഇഖ്ബാൽ, കേളി മലാസ് ഏരിയ രക്ഷാധികാരി കൺവീനർ ഉമ്മർ, മലാസ് ഏരിയ സെക്രട്ടറി സുനിൽ, പ്രസിഡന്റ് ജവാദ് പരിയാട്ട് , ഒലയ യൂണിറ്റ് ജോ. ട്രഷറർ മാത്യു സാമുവൽ, അർഷാദ്‌, അയ്യൂബ്, നവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാസർ…

നാരായണന് കേളി കലാ സാംസ്കാരികവേദി അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി യാത്രയയപ്പ് നല്‍കി

ഫോട്ടോ: നാരായണന് രവി പിവി ഉപഹാരം സമ്മാനിക്കുന്നു.കേളി അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നാരായണന്‍.