സ: സോമശേഖരന് കേളി യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സ: സോമശേഖരന് കേളി കലാ സാംസ്കാരികവേദി ഉമ്മൽഹമാം ഏരിയ അഖീഖ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
കേളി ഉമ്മൽഹമാം ഏരിയ അഖീഖ് യുണിറ്റ് അംഗമായിരുന്നു സ: സോമശേഖരൻ. യുണിറ്റ് പ്രസിഡന്റ് സ: മോഹനന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യുണിറ്റ് സെക്രട്ടറി സ: പ്രദീപ് സ്വാഗതം പറഞ്ഞു. ഏരിയ ആക്ടിംഗ് സെക്രട്ടറി സ: അജയകുമാർ, കേന്ദ്രകമ്മിറ്റി അംഗവും ഏരിയ പ്രസിഡന്റുമായ സ: ഒ.പി മുരളി, ഏരിയ ട്രഷറർ സ: ഷാജു, യുണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ: അഷറഫ്, സ: സുന്ദരൻ, സ: അനിൽകുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സോമശേഖരന് യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി സ: പ്രദീപ് സമ്മാനിച്ചു. യാത്രയയപ്പിന് സോമശേഖരൻ നന്ദി പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങൾ, യുണിറ്റ് പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.