സതീഷ്ബാബു കോങ്ങാടന്‌ കേളി യാത്രയയപ്പ്‌ നൽകി

 

സതീഷ്ബാബു കോങ്ങാടന്‌ കേളി യാത്രയയപ്പ്‌ നൽകി

 

12:58 pM, Wednesday Feb 21, 2018
വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ് 

റിയാദ്‌ : പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന കേളി കേന്ദ്രകമ്മിറ്റി അംഗവും അസ്സീസിയ ഏരിയ സെക്രട്ടറിയുമായ പാലക്കാട്‌ കോങ്ങാട്‌ സ്വദേശി സതീഷ്ബാബുവിന്‌ കേളി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കാൽ നൂറ്റാണ്ടിലേറെയായി സൗദിയിലുള്ള സതീഷ്‌ ബാബു റിയദിലെ അൽഹയറിലുള്ള ഒരു കമ്പനിയിലാണ്‌ ജോലി ചെയ്തിരുന്നത്‌. കോങ്ങാടൻ എന്ന തൂലികാനാമത്തിൽ നിരവധി കവിതകൾ രചിച്ചിട്ടുള്ള സതീഷ്ബാബു കേളിയുടെ സാംസ്കാരികവിഭാഗം അംഗവും സാംസ്കാരിക പരിപാടികളിൽ നിറസാന്നിദ്ധ്യവുമായിരുന്നു.

കേളി കേന്ദ്രകമ്മിറ്റി അംഗം ജോസഫ്‌ ഷാജി അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ്‌ യോഗത്തിൽ കേളി പ്രസിഡന്റ്‌ ദയാനന്ദൻ ഹരിപ്പാട്‌ അധ്യക്ഷനായി. സെക്രട്ടറി ഷൗക്കത്ത്‌ നിലമ്പുർ സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ കെആർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തക്കീർ, റഷീദ്‌ മേലേതിൽ, സതീഷ്കുമാർ, കേളി ജോ: സെക്രട്ടറിമാരായ ഷമീർ കുന്നുമ്മൽ, റഫീഖ്‌ പാലത്ത്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, അസ്സീസിയ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഹസ്സൻ പുന്നയുർ, സബ്കമ്മിറ്റി ഭാരവാഹികളായ ടിആർ സുബ്രഹ്മണ്യൻ, മഹേഷ്‌ കൊടിയത്ത്‌, ഫൈസൽ മടവുർ, സിജിൻ കൂവള്ളുർ, കിഷോർ-ഇ-നിസ്സാം, അസ്സീസിയ ഏരിയ പ്രസിഡന്റ്‌ അലി പട്ടാമ്പി, ആക്ടിംഗ്‌ സെക്രട്ടറി റഫീഖ്‌, ഏരിയ ഭാരവാഹികൾ, യുണിറ്റ്‌ സെക്രട്ടറിമാർ എന്നിവർ ആശംസകൾ നേർന്ന്‌ സംസാരിച്ചു.

കേളിയുടെ ഉപഹാരം സെക്രട്ടറി ഷൗക്കത്ത്‌ നിലമ്പുരും, അസ്സീസിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കൺവീനർ ഹസ്സൻ പുന്നയുരും, ഏരിയ കമ്മിറ്റിയുടെ ഉപഹാരം ആക്ടിംഗ്‌ സെക്രട്ടറി റഫീഖും, യൂണിറ്റുകളുടെ ഉപഹാരം യുണിറ്റ്‌ സെക്രട്ടറിമാർ ചേർന്നും സതീഷ്ബാബുവിന്‌ സമ്മാനിച്ചു. യാത്രയയപ്പിന്‌ സതീഷ്ബാബു നന്ദി രേഖപ്പെടുത്തി. വിവിധ ഏരിയകളിൽ നിന്നുള്ള നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

 

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .