അട്ടപ്പാടിയിലെ അഗളിയിൽ ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്ന സംഭവത്തെ റിയാദ് കേളി ശക്തമായി അപലപിച്ചു.പ്രബുദ്ധകേരളത്തിന് ആകെ അപമാനകരമായ ഈ സംഭവത്തെ അപലപിക്കുന്നതായും ശക്തമായി പ്രതിഷേധിക്കുന്നതായും, ഈ സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ സാംസ്കാരികവിഭാഗം പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
നാമല്ലാതുള്ളവരെ അന്യരാക്കുകയും നമ്മുടേതല്ലാത്ത മതത്തെ, ജാതിയെ, ഭാഷയെ, സംസ്കാരത്തെ എല്ലാം ശത്രുപക്ഷത്തു നിർത്തുകയും നമുക്കിഷ്ടമില്ലാത്തവരെയെല്ലാം ആൾക്കൂട്ട വിചാരണക്കു വിധേയമാക്കി അടിച്ചുകൊല്ലുകയും ചെയ്യുന്ന ഫാസിസ്റ്റ് സംസ്കാരത്തിന്റെ വിത്ത് നമ്മുടെ നാട്ടിലും നിർലോഭം വിതക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ. അഗതികളായ സഹജീവികളോട് സഹാനുഭൂതി കാണിക്കുക എന്നതാണ് കേരള സമൂഹം പൊതുവിൽ പ്രകടിപ്പിക്കുന്ന സംസ്കാരം. എന്നാൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സംഭവിക്കുന്നതുപോലെ, വിശന്നുവലഞ്ഞ ഒരു യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം അടിച്ചുകൊല്ലുന്ന കാടത്തം പ്രബുദ്ധകേരളത്തിന് അപമാനകരമാണെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹം പുലർത്തണമെന്നും കേളി പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
പോലീസ് നടപടികളിലൂടെ മാത്രം പരിഹരിക്കപ്പെടാൻ കഴിയുന്നതല്ല ഇത്തരം കുറ്റകൃത്യങ്ങൾ. ഇവക്കെതിരെ നിരന്തരമായുള്ള സാംസ്കാരിക പ്രതിരോധം കൂടി ജനാധിപത്യ വിശ്വാസികളായ പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്നും പ്രതിഷേധക്കുറിപ്പിൽ ഓർമ്മപ്പെടുത്തി.