പ്രവാസത്തിനു വിട;
മുഹമ്മദ്കുഞ്ഞു വള്ളികുന്നം നാട്ടിലേക്ക് മടങ്ങി.
01:10 pM, Wednesday Feb 21, 2018
വെബ് ഡെസ്ക്, കേളി സൈബര്‍ വിംഗ്
റിയാദ്: റിയാദിലെയും പരിസരപ്രദേശങ്ങളായ അൽഖർജ്, മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലെയും പ്രവാസി മലയാളികൾക്കിടയിൽ സാമൂഹിക, രാഷ്ട്രീയ, കലാ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ്കുഞ്ഞു വള്ളികുന്നം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
ആലപ്പുഴ കാമ്പിശേരി വള്ളികുന്നം സ്വദേശിയായ മുഹമ്മദ്കുഞ്ഞ് പതിനേഴ് വർഷത്തിലേറെയായി സൗദിയിലെത്തിയിട്ട്. അൽഖർജിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന മുഹമ്മദ് കുഞ്ഞ് റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ കേന്ദ്ര രക്ഷാധികാരി സമിതി അംഗമായി പ്രവർത്തിച്ചുവരികയായിരുന്ന
കേളി കേന്ദ്രരക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മുഹമ്മദ്കുഞ്ഞിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. രക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രക്ഷാധികാരി കമ്മിറ്റി അംഗം ബി.പി. രാജീവൻ സ്വാഗതം ആശംസിച്ചു. മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ദസ്തക്കീർ, റഷീദ് മേലേതിൽ, സജീവൻ ചൊവ്വ, സതീഷ്കുമാർ, പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാട്, സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷമീർ കുന്നുമ്മൽ, റഫീഖ് പാലത്ത്, മെഹ്റുഫ് പൊന്ന്യം, കെ. വർഗീസ്, സാംസ്കാരിക വിഭാഗം കണ്‍വീനർ ടിആർ സുബ്രഹ്മണ്യൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
കേന്ദ്ര രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി കണ്‍വീനർ കെ.ആർ. ഉണ്ണികൃഷ്ണനും കേളി കേന്ദ്രകമ്മിറ്റിക്കുവേണ്ടി
ഉമ്മൽഹമാം ഏരിയക്കു വേണ്ടി കൃഷ്ണകുമാറും മർഗബ് രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി അനിൽ അറയ്ക്കലും മുഹമ്മദ്കുഞ്ഞിനെ പൊന്നാട അണിയിച്ചു. മുഹമ്മദ്കുഞ്ഞ് മറുപടി പ്രസംഗം നടത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയകളിൽ നിന്നുള്ള കേളി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.