ഇരുപത്തിയഞ്ച് വർഷത്ത്ലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി പ്രവർത്തകൻ അജിത്കുമാറിന് കേളി അൽഖർജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
കേളി ഹരീഖ് സൂക്ക് യുണിറ്റ് സെക്രട്ടറിയും അൽഖർജ് ഏരിയ കമ്മിറ്റി അംഗവുമായിരുന്നു അജിത്കുമാർ. കഴിഞ്ഞ 25 വർഷമായി ഹരീഖിൽ ഇലക്ട്രിഷ്യനായി ജൊലിചെയ്തു വരികയായിരുന്നു.
ഏരിയ പ്രസിഡന്റ് ഗോപാലൻ അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ ജോ: സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ രാജൻ പള്ളിത്തടം സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ശ്രീകാന്ത് കണ്ണുർ, കേന്ദ്രകമ്മിറ്റി അംഗം ജോസഫ് ഷാജി, ഏരിയ രക്ഷാധികാരികമ്മിറ്റി അംഗങ്ങളായ രാജു സികെ, ജയൻ പെരുനാട്, സിയാദ് മണ്ണഞ്ചേരി, ഏരിയകമ്മിറ്റി അംഗങ്ങളായ ഒഎം ഹംസ, മൻസുർ, ജയറാം എന്നിവരും യുണിറ്റ് ഭാരവാഹികളും ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ശ്രീകാന്ത് കണ്ണുരും, ഹരീഖ് സൂക്ക് യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ചന്ദ്രനും അജിത്കുമാറിന് സമ്മാനിച്ചു. യാത്രയയപ്പിന് അജിത്കുമാർ നന്ദി പറഞ്ഞു. ഹരീഖ് സൂക്ക് യുണിറ്റിലെ നിരവധി പ്രവർത്തകർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.