റിയാദ് : കേളി കലാസാംസ്കാരിക വേദി റിയാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും, തൃപ്പൂണിത്തുറ എം. എൽ. എ യുമായ സ: എം. സ്വരാജ് പ്രകാശനം ചെയ്തു. കേളിയുടെ പത്തൊൻപതാം വാർഷികാഘോഷമായ കേളിദിനം 2020 ന്റെ വേദിയിൽ വച്ചാണ് പ്രകാശനം നിർവ്വഹിച്ചത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം റിയാദിന്റെ പ്രവാസ ഭൂമികയില്‍ കേളി നടന്നു തീര്‍ത്ത നാള്‍വഴികള്‍, കടന്നുപോയ കടമ്പകള്‍, എഴുതിച്ചേര്‍ക്കപ്പെടേണ്ട ചരിത്രങ്ങള്‍, ഓര്‍മ്മയില്‍ തെളിയേണ്ട ചിത്രങ്ങള്‍, നാളത്തെ ചരിത്രമാകേണ്ട ഇന്നിലെ പ്രവര്‍ത്തനങ്ങള്‍, കേളിയെ നയിക്കുന്നവര്‍, തുടങ്ങി കേളിയെപ്പറ്റി അറിയേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേളി സൈബര്‍ വിംഗിന്റെ സാങ്കേതിക സഹായത്തോടെ രൂപകല്‍പ്പന ചെയ്തതാണ് കേളി വെബ്സൈറ്റ്
കഴിഞ്ഞ 19 കൊല്ലമായി സൗദി അറേബ്യയിലെ റിയാദിൽ കലാ കായിക ജീവകാരുണ്യ രംഗത്ത് നിറഞ്ഞ പ്രവർത്തനം കൊണ്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ സംഘടനയാണ് കേളി
കേളിയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പൊതു സമൂഹത്തിനു മുന്നില്‍ എത്തിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യവുമായി 2015 ല്‍ രൂപീകൃതമായ സബ് കമ്മിറ്റിയാണ് കേളി സൈബര്‍ വിംഗ്… മാറുന്ന കാലത്ത് മാറ്റത്തിന്റെ ശബ്ദമായി എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തനമാരംഭിച്ച കേളി സൈബര്‍ വിംഗിന്റെ വിവിധ നവമാധ്യമ ഇടപെടലുകള്‍ നിരവധി തവണ പാര്‍ട്ടിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കളുടെയും, ദൃശ്യമാധ്യമങ്ങളുടെയും അടക്കം പ്രശംസകള്‍ക്ക് പാത്രമായിട്ടുണ്ട്.
കേളിയുടെ കലാ കായിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ ഒരിക്കലും പൂര്‍ണ്ണമാകാത്ത ഒന്നാണ് ഈ വെബ്‌സൈറ്റും എന്ന മുഖവുരയോടെ ഇത് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു …..