റിയാദ് : കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ കരുതലിനായി മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ച ധനസഹായം സ്വാഗതാർഹവും ഒട്ടനവധി പ്രവാസികൾക്ക് ആശ്വാസപ്രദവുമാണെന്ന് കേളി കലാസാംസ്കാരിക വേദി.
പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും പെൻഷൻ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപയും (15000 പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും) ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കോവിഡ് പോസിറ്റീവായ പ്രവാസികൾക്ക് 10,000 രൂപയും ധനസഹായം ലഭിക്കും. ഈ രണ്ട് ധനസഹായങ്ങളും പ്രവാസി ക്ഷേമനിധി ബോഡിന്റെ ഫണ്ടിൽ നിന്നായിരിക്കും അനുവദിക്കുക

കോവിഡ് 19നെ സാന്ത്വന ചികിത്സാ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ഇതിലൂടെ ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികൾക്കും 10,000 രൂപ സഹായം ലഭിക്കും. 2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്പോർട്ട്, തൊഴിൽ വിസ എന്നിവയുമായി വിദേശരാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാൻ സാധിക്കാത്തവർക്കും ലോക്ക്ഡൗൺ കാലയളവിൽ വിസ കാലാവധി തീർന്നവർക്കും 5000 രൂപ അടിയന്തര സഹായം നോർക്ക നൽകും. കോവിഡ് മഹാമാരിയിൽ ലോകമെങ്ങും സ്തംഭിച്ചിരിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതിനെ പ്രതിരോധിക്കാൻ എടുക്കുന്ന നടപടികളും ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പ്രഖ്യാപിച്ച നിരവധി പദ്ധതികളും കേരളമോഡൽ എന്നപേരിൽ ലോകശ്രദ്ധ ആകർഷിച്ചതോടൊപ്പം ഇന്ത്യ മുഴുവൻ അത് വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ മറ്റു സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നതും കേരളീയർക്ക് മൊത്തം അഭിമാനാർഹവുമാണെന്ന് കേളി സൂചിപ്പിച്ചു.
മഹാമാരിയിൽപെട്ട് ഗൾഫ് രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന മലയാളികളെ കേരളത്തിൽ തിരിച്ചെത്തിക്കാനുള്ള കേരളസർക്കാറിന്റെ പരിശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും കേളിസെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു