കേളി മുൻ പ്രസിഡന്റ് ഷമീർ കുന്നുമ്മൽ കുടുംബ സഹായ വിതരണ ചടങ്ങിൽ സംസാരിക്കുന്നു
ജോലിക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് മരണപ്പെട്ട കേളി പ്രവർത്തകനായ സ: ഫൈസൽ പറമ്പന്റെ കടുംബത്തെ സഹായിക്കാൻ കേളി കലാസാംസ്കാരിക വേദി സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് കൈമാറി. കേളി ബത്ഹ ഏരിയയിലെ അത്തിക്ഹ യൂണിറ്റ് അംഗമായിരുന്ന ഫൈസൽ, മലപ്പുറം ചെമ്മാട് സ്വദേശിയായിരുന്നു. കേളി അംഗങ്ങളായിരിക്കെ മരണപ്പെടുന്ന പ്രവർത്തകരുടെ കുടുംബങ്ങൾക്ക്, കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ടാണ് കുടുംബ സഹായമായി വിതരണം ചെയ്യുന്നത്.
2003 മുതൽ റിയാദിൽ സിസിടിവി ടെക്നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന ഫൈസൽ കഴിഞ്ഞ നവംബർ 16ന് മൻഫുഹയിൽ ജോലിക്കിടെ കോണിയിൽ നിന്ന് തലകറങ്ങി വീഴുകയായിരുന്നു. വീഴ്ചക്കിടയിൽ തല കോൺക്രീറ്റ് പടിക്കെട്ടിൽ അടിച്ച് ഗുരുതരമായ പരിക്കുകളോടെ അൽഇമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തു ദിവസത്തിനു ശേഷം മരണം സംഭവിക്കുകയുമായിരുന്നു.
കേരള പ്രവാസി സംഘം മുന്നിയൂർ പഞ്ചായത്ത് കൺവെൻഷൻ വേദിയിൽ വെച്ചാണ് കുടുംബ സഹായം കൈമാറിയത്. ചടങ്ങിൽ മൊയ്തീൻ കുട്ടി, എൻ.പി.സക്കീർ, എം.കൃഷ്ണൻ, വി.പി.വിശ്വനാഥൻ, തെക്കേപ്പാട്ട് ലത്തീഫ്, അഡ്വ.സി.മുസ്തഫ, കേളി പ്രവർത്തകരായ ഷമീർ കുന്നുമ്മൽ, റഫീഖ് പാലത്ത്, കാഹീം ചേളാരി എന്നിവർ സംബന്ധിച്ചു. കുടുബസഹായം ഫൈസലിന്റെ കുട്ടികൾ കേരള പ്രവാസി സംഘം സംസ്ഥാനകമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോടിൽ നിന്നും ഏറ്റുവാങ്ങി.