പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസറുദ്ദി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സ: സാംസാബു, സ: ജഹഫർ എന്നിവർക്ക് കേളി യാത്രയയപ്പ് നല്കി. യൂണിറ്റ് പ്രസിഡന്റ് സഖാവ് രാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സ: നിസാർ മണ്ണഞ്ചേരി, ജോ: സെക്രട്ടറി സ:ഷൈജു ചാലോട് എന്നിവർ മെമന്റോ നൽകി ആദരിച്ചു.
ന്യൂ സനയ ബ്രാഞ്ച് സെക്രട്ടറി സ: മനോഹരൻ, ഏരിയ സെക്രട്ടറി സ:ബേബി കുട്ടി, രക്ഷാധികാരി അംഗം സ: ഹുസൈൻ മണക്കാട്, യൂണിറ്റ് സഖാക്കൾ സ: ഷമൽ രാജ്, സ: സതീഷ് കുമാർ എന്നിവർ സംസരിച്ചു. സാം സാബു ഇടുക്കി ജില്ല, തൊടുപുഴ സ്വദേശിയും , ജഹഫർ, മലപ്പുറം ജില്ല, താനൂർ സ്വദേശിയുമാണ്