യൂസഫ് പി.പി.യുടെ കുടുംബ സഹായ ഫണ്ട് കേളി കൈമാറി

റിയാദ്: റിയാദിൽ നിര്യാതനായ കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം യൂസഫ് പി.പി.യുടെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ട് കൈമാറി. യൂസഫിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നടന്ന ചടങ്ങിൽ ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ. പ്രേംകുമാർ സഹായധനം മകൻ റോഷൻ യൂസഫിന് കൈമാറി.

സിപിഐഎം
കൊട്ടോപ്പാടം ലോക്കൽ സെക്രട്ടറി എം. മനോജ് അധ്യക്ഷനായ പരിപാടിയിൽ
കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് സൈതലവി, ബ്രാഞ്ച് സെക്രട്ടറി ഹംസ സി, കേളി ജീവകാരുണ്യ കമ്മിറ്റി അംഗം മധു ഇടപ്പുറത്ത്, പ്രവാസി സംഘം ഏരിയ ട്രഷറർ ഹമീദ്, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം ഹംസ എ. എന്നിവർ അഭിവാദ്യം ചെയ്തു.

കേളി കേന്ദ്ര കമ്മിറ്റി അംഗം ഹാരിസ് മണ്ണാർക്കാട് നന്ദി പറഞ്ഞു.

23 വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന യൂസഫ് പി.പി. പക്ഷാഘാതത്തെ തുടർന്ന് റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളിലും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെയും അസീസിയ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .