കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു. കെസിഎ ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളുമാണ് നടന്നത്. 24 ടീമുകളും ഇതിനകം മത്സരത്തിനിറങ്ങി.

ആദ്യ മത്സരത്തിൽ എംസിസി–26 കേരള സ്ട്രൈക്കേഴ്സ് റിയാദിനെ 15 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എംസിസി–26 നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള സ്ട്രൈക്കേഴ്സ് റിയാദിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 23 പന്തിൽ 69 റൺസ് നേടിയ റിയാസ് മാൻ ഓഫ് ദ മാച്ചായി.

രണ്ടാം മത്സരത്തിൽ സ്ട്രൈക്കേഴ്സ് ഇലവൻ റിയാദ് 25 റൺസിന് ഹെയ്ക്സ് സ്ക്വാഡിനെ തോൽപ്പിച്ചു. സ്ട്രൈക്കേഴ്സ് ഇലവൻ റിയാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയപ്പോൾ ഹെയ്ക്സ് സ്ക്വാഡിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 21 പന്തിൽ 40 റൺസ് നേടിയ അഷീഖ് മാൻ ഓഫ് ദ മാച്ചായി.

മൂന്നാം മത്സരത്തിൽ ഉസ്താദ് ഇലവൻ ഡിഎഫ്സി റോക്ക്സ്റ്റാറിനെ 27 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഉസ്താദ് ഇലവൻ നാല് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഡിഎഫ്സി റോക്ക്സ്റ്റാറിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 37 പന്തിൽ 95 റൺസ് നേടിയ ജംഷീർ മാൻ ഓഫ് ദ മാച്ചായി.

നാലാം മത്സരത്തിൽ സാറ്റ്കോം ട്രാവൻകൂർ 14 റൺസിന് ഡെസർട്ട് ഡെമൺസിനെ തോൽപ്പിച്ചു. സാറ്റ്കോം ട്രാവൻകൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയപ്പോൾ ഡെസർട്ട് ഡെമൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. 36 പന്തിൽ 83 റൺസ് നേടിയ മുഹമ്മദ് ദാനിഷ് മാൻ ഓഫ് ദ മാച്ചായി.

കെസിഎ–1 മത്സരങ്ങളിൽ ഖൈസും ഇസ്മായിൽ കൊടിഞ്ഞിയും, കെസിഎ–2 മത്സരങ്ങളിൽ ഷാബി അബ്ദുസലാമും ഷഫീഖ് മഞ്ചേരിയും, ടെക്നോമാക്–1 മത്സരങ്ങളിൽ മുഹമ്മദ് മൻസൂറും ഉനൈസ് ഖാനും, ടെക്നോമാക്–2 മത്സരത്തിൽ മൻസൂറും റഫീഖും അമ്പയർമാരായി.

മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ ഗോപാൽ ചെങ്ങന്നൂർ, ഷാജി മൊയ്തീൻ, സുനിൽ ഉദിനൂക്കാരൻ, രാകേഷ് മലപ്പട്ടം എന്നിവർ വിതരണം ചെയ്തു.

കുദു പ്രസന്റ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീളുന്ന ടൂർണമെന്റ്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലായി നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിനുശേഷം പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളും അരങ്ങേറും. സെമി ഫൈനലും ഫൈനലും ഡിസംബറിലാണ് നടക്കുക.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

Leave Comment

Your email address will not be published. Required fields are marked *