കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു. കെസിഎ ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളുമാണ് നടന്നത്. 24 ടീമുകളും ഇതിനകം മത്സരത്തിനിറങ്ങി. ആദ്യ മത്സരത്തിൽ എംസിസി–26 കേരള സ്ട്രൈക്കേഴ്സ് റിയാദിനെ 15 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എംസിസി–26 നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. മറുപടി…


