- 04:28 PM, Monday Feb 28, 2018
- വെബ് ഡെസ്ക്, കേളി സൈബര്‍ വിംഗ്
റിയാദ്: റിയാദില്‍ മരണപ്പെട്ട കേളി കലാസാംസ്കാരിക വേദി സനയ്യ അര്‍ബയീന്‍ ഏരിയ ഒവൈദ യുണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന തങ്കച്ചന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊട്ടാരക്കര പുത്തൂര്‍ മൈലോങ്കുളം കരിമ്പിന് പുത്തന്‍വീട്ടില്‍ പി തങ്കച്ചന് (57) തങ്കച്ചന് താമസ സ്ഥലത്തുവച്ച് പെട്ടന്നുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു..
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി റിയാദ് സനയ്യ അര്‍ബയീനില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്ന തങ്കച്ചന് ഭാര്യയും മൂന്ന് ആണ്മക്കളുമാണുള്ളത്. റിയാദ് സുമേഷി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തൊഴിലുടമയുടെയും എംബസ്സിയുടെയും സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച്ച വൈകിട്ടുള്ള ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലെത്തിച്ചു. സംസ്കാരം ഞായറാഴ്ച്ച കൊട്ടാരക്കര പുത്തുര്‍ സെയ്ന്റ് കുരിയാക്കോസ് യാക്കോബായ പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.