റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പുതിയ യൂണിറ്റ് താദിഖിൽ രൂപീകരിച്ചു. കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ പ്രവാസികളുടെ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളും മുഖ്യലക്ഷ്യമാക്കി 2001ൽ രൂപം കൊണ്ട കേളി, സൗദി അറേബ്യയിലെ റിയാദിലും സമീപ പ്രവിശ്യകളിലുമായി 75 യൂണിറ്റുകളുമായി പ്രവർത്തിച്ച് വരികയാണ്. മലാസ് ഏരിയയിലെ ഏഴാമതും കേളിയുടെ എഴുപത്തി ആറാമത് യുണിറ്റുമായാണ് താദിഖിലെ യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.
ജൂൺ 18നു താദിഖിൽ നടന്ന യൂണിറ്റ് രൂപീകരണ ജനറൽബോഡി യോഗത്തിൽ മലാസ് ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷതയും, ട്രഷറർ സജിത് സ്വാഗതവും ആശംസിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി ആർ സുബ്രമണ്യൻ യോഗം ഉത്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് സംഘടനാ വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. കേളീ ആക്ടിങ് ട്രഷറർ സെബിൻ ഇക്ബാൽ, കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മനോജ് കെ.പി, സെക്രട്ടറി തുളസി കെ, ട്രഷറർ ഷാജി എന്നിവരെ ഭാരവാഹികളായും ഒന്‍പത് പേരടങ്ങിയ യൂണിറ്റ് എക്സിക്യൂട്ടിവ് സമിതിയേയും യോഗം തെരഞ്ഞെടുത്തു.
കേളി രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ചെയർമാൻ നസീർ മുള്ളൂർക്കര, മലാസ് ഏരിയ സെക്രട്ടറി സുനിൽ കുമാർ, മലാസ് രക്ഷാധികാരി ആക്ടിംഗ് കൺവീനർ ഫിറോസ് തയ്യിൽ, മലാസ് രക്ഷാധികാരി സമിതി അംഗങ്ങളായ മുഹമ്മദ് അഷ്റഫ്, റിയാസ്, മുകുന്ദൻ, ഇ കെ രാജീവൻ, ഏരിയ കമ്മിറ്റി അംഗംങ്ങളായ നൗഫൽ യു.സി., പ്രതീഷ് പുഷ്പൻ എന്നിവർ യൂണിറ്റ് രൂപീകരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി തുളസി യോഗത്തിന് നന്ദി പറഞ്ഞു.