
ഓണത്തിന്റെ നിറവും നാടിന്റെ നന്മയും സൗഹൃദത്തിന്റെ സന്തോഷവും ഒരുമിച്ചുചേരുന്ന കേളി ബത്ത ഏരിയ കമ്മിറ്റിയുടെ ഓണോത്സവം 2026 ഒക്ടോബർ 23ന് അൽ വഫ, ഷോല മാളില്‍ അരങ്ങേറുന്നു. പൂക്കള മത്സരം, പായസ മത്സരം, തിരുവാതിരകളി മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ ഒരുക്കുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
പൂക്കള മത്സരം, പായസ മത്സരം, തിരുവാതിരകളി മത്സരം എന്നിവയുമായി ഈ ഓണാഘോഷം കൂടുതൽ വർണാഭമാകുന്നു. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 18ന് മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 050 646 0136 | 050 247 8044 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കുടുംബസമേതം ഒരുമിച്ചുകൂടി മലയാളത്തിന്റെ തനിമയും ഓണത്തിന്റെ പാരമ്പര്യവും ആഘോഷിച്ച് മനോഹരമായ ഓർമ്മകൾ പങ്കുവെക്കാം.
ഒരുമിക്കാം... ആഘോഷിക്കാം... മറവിയിലാകാത്ത ഓണം സമ്മാനിക്കാം! 🌸🌼❤️
#Keli #KeliBatha #Onam2026 #Onotsavam2026 #KeliSilverJubilee #RiyadhOnam
