സ: അജിത്കുമാറിന് കേളി അൽഖർജ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി
അജിത്കുമാറിന് ശ്രീകാന്ത് കണ്ണുർ ഉപഹാരം സമ്മാനിക്കുന്നു. ഇരുപത്തിയഞ്ച് വർഷത്ത്ലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി പ്രവർത്തകൻ അജിത്കുമാറിന് കേളി അൽഖർജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. കേളി ഹരീഖ് സൂക്ക് യുണിറ്റ് സെക്രട്ടറിയും അൽഖർജ് ഏരിയ കമ്മിറ്റി അംഗവുമായിരുന്നു അജിത്കുമാർ. കഴിഞ്ഞ 25 വർഷമായി ഹരീഖിൽ ഇലക്ട്രിഷ്യനായി ജൊലിചെയ്തു വരികയായിരുന്നു.ഏരിയ പ്രസിഡന്റ് ഗോപാലൻ അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ ജോ: സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ രാജൻ…










