റിയാദ് കേളി 75-ാം യൂണിറ്റ് മജ്മയിൽ രൂപീകരിച്ചു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ എഴുപത്തിയഞ്ചാമത് യുണിറ്റ് ഖസ്സീം പ്രവിശ്യയിലെ മജ്മയിൽ രൂപീകരിച്ചു. മലാസ് ഏരിയയിലെ ആറാമത് യുണിറ്റാണ് മജ്മ. ഏരിയ പ്രസിഡന്റ്‌ ജവാദ് പരിയാട്ടിന്റെ അധ്യക്ഷതയിൽ മലാസ് ഏരിയ ട്രഷറർ സജിത് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.

കേളി ജോ. ട്രഷറർ സെബിൻ ഇഖ്ബാൽ സംഘടനാ വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്തും, കേളി ജോയിന്റ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യനും മറുപടി പറഞ്ഞു. ഡോക്ടർ പ്രവീൺ ആമുഖ പ്രസംഗം നടത്തി.

പ്രജീഷ് പുഷ്പൻ -പ്രസിഡന്റ്, നസീം - സെക്രട്ടറി, രതീഷ് - ട്രഷറർ തുടങ്ങിയവരെ ഭാരവാഹികളാക്കി 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.

മലാസ് ഏരിയ സെക്രട്ടറി സുനിൽ കുമാർ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി പാനലും, മലാസ് മുഖ്യ രക്ഷധികാരി ഉമ്മർ വട്ടപ്പറമ്പിൽ ഭാരവാഹി പട്ടികയും അവതരിപ്പിച്ചു. പ്രജീഷ് പുഷ്പൻ -പ്രസിഡന്റ്, നസീം - സെക്രട്ടറി, രതീഷ് - ട്രഷറർ തുടങ്ങിയവരെ ഭാരവാഹികളാക്കി 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു. മലാസ് രക്ഷധികാരി അംഗങ്ങളായ മുഹമ്മദ്‌ അഷ്‌റഫ്‌, റിയാസ്, മുകുന്ദൻ, നാസർ, ഏരിയ കമ്മിറ്റി അംഗം അഷ്‌റഫ്‌ പൊന്നാനി എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നിയുക്ത യൂണിറ്റ് സെക്രട്ടറി നസീം യോഗത്തിൽ നന്ദി പറഞ്ഞു.

Spread the word. Share this post!

About the Author