രമ്യക്ക് കേളിയുടെ ചികിത്സാ സഹായം കൈമാറി
റിയാദ്: എറണാകുളം പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാർത്ഥം സിപിഐ എം പറവൂർ ഏരിയാ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. നിർധന കുടുംബാംഗമായ രമ്യയുടെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. വൃക്ക മാറ്റിവെക്കൽ മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ. പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാ സഹായ ഫണ്ട് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അനൂപ് കൈമാറുന്നു. തന്റെ സഹധർമ്മിണിക്ക് വൃക്ക നൽകാൻ…