Author Archives: Web Desk Keli Media Wing

ലോക കേരള സഭ : കേളി വിശദീകരണയോഗം സംഘടിപ്പിച്ചു

റിയാദ്: റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ലോക കേരള സഭ വിശദീകരണ യോഗം സംഘടിപ്പിച്ചു. ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനുമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളസര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ലോക കേരള സഭയ്ക്ക് രൂപം നല്‍കിയത്. സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തീയതികളിലായി കേരള നിയമസഭാ മന്ദിരത്തില്‍ വെച്ചു നടന്നിരുന്നു.…

കേളി ബദിയ ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു

റിയാദ്: കേളി ബദിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ “ഫാസിസവും കോര്‍പ്പറേറ്റിസവും” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സരസന്‍ മോഡറേറ്ററെ ക്ഷണിച്ചുകൊണ്ടാരംഭിച്ച സെമിനാറില്‍ ഏരിയ സാംസ്കാരിക കമ്മിറ്റി കണ്‍വീനര്‍ മധു എലത്തുര്‍ മോഡറേറ്ററായി. കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം മധു ബാലുശ്ശേരി സ്വാഗതം ആശംസിച്ചു. കേന്ദ്ര സാംസ്കാരിക വിഭാാഗം അംഗവും കേളി സൈബര്‍ വിംഗ് ചെയര്‍മാനുമായ സിജിന്‍ കൂവള്ളുര്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.ഏരിയ സാംസ്കാരിക കമ്മിറ്റി ചെയര്‍മാന്‍ ജയഭദ്രന്‍ പ്രബന്ധം അവതരിപ്പിച്ചു. കേന്ദ്ര സാംസ്കാരിക വിഭാഗം ജോ: കണ്‍വീനര്‍…

കേളി അൽഖർജ്‌ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഎംഎസ്‌ എകെജി അനുസ്മരണം സംഘടിപ്പിച്ചു.

റിയാദ്‌: കേളി അൽഖർജ്‌ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഎംഎസ്‌ എകെജി അനുസ്മരണം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌ ഗോപാലൻ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച അനുസ്മരണ യോഗത്തിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ പ്രദീപ്‌ കൊട്ടാരത്തിൽ അധ്യക്ഷനായി. ഏരിയ ആക്ടിംഗ്‌ സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതം ആശംസിച്ചു. ഏരിയ ജോ: ട്രഷറർ സുബ്രഹ്മണ്യൻ പുഴക്കടവിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗീവർഗ്ഗീസ്‌ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി കൺവീനർ കെആർ ഉണ്ണികൃഷ്ണൻ, സാംസ്കാരിക വിഭാഗം…

മാജിദ ഷാജഹാനും കുട്ടികൾക്കും കേളി കുടുംബവേദി യാത്രയയപ്പ്‌ നൽകി

റിയാദ്‌: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന മാജിദ ഷാജഹാൻ, മക്കളായ സപ്ന ഷാജഹാൻ, ജസ്ന ഷാജഹാൻ എന്നിവർക്ക്‌ കേളി കലാസാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കുടുംബവേദിയുടെ സെക്രട്ടറിയായ മാജിദ ഷാജഹാനും കുടുംബവേദി പ്രവർത്തകരായ സപ്നയും ജസ്നയും കേളിയുടെയും കുടുംബവേദിയുടേയും കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ മികവു പുലർത്തിയിരുന്ന സപ്നയും ജസ്നയും കേളിയുടെ യുവജനോൽസവ വേദികളിലെയും മറ്റു സാംസ്കാരിക പരിപാടികളിലെയും നിറസാന്നിദ്ധ്യമായിരന്നു. സുലൈ…

കേളി ദവാദ്മി ഏരിയ ഇഎംഎസ്‌ എകെജി അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്‌: കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഎംഎസ്‌ എകെജി അനുസ്മരണം സംഘടിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ റഷീദ്‌ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ ഏരിയ സെക്രട്ടറി ഷാജി പ്ളാവിളയിൽ സ്വാഗതം ആശംസിച്ചു. ഏരിയ ജോ: സെക്രട്ടറി ജോൺസൺ വെള്ളികുളങ്ങര അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം സുരേഷ്‌ കണ്ണപുരം, ഏരിയ പ്രസിഡന്റ്‌ അനിൽ ഫിലിപ്പ്‌, ഏരിയ രക്ഷാധികാരി കമ്മിറ്റി…

കേളി ഇഎംഎസ്‌ എകെജി അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്‌: കേളി കലാസാംസ്കാരികവേദി ഇഎംഎസ്‌ എകെജി അനുസ്മരണം സംഘടിപ്പിച്ചു. വിവിധ ഏരിയ കമ്മിറ്റികളെ ഉൾപ്പെടുത്തി നാലു മേഖലകളിലായാണ്‌ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്‌. ഫാസിസ്റ്റ്‌ സമീപനങ്ങളും വർഗ്ഗീയതയും അഴിമതിയും അടക്കം രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ ജനകീയ താൽപര്യങ്ങൾക്കനുസൃതമായി ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയിലൂടെ ഫലപ്രദമായി നേരിട്ട്‌ പരാജയപ്പെടുത്താനുള്ള പോരാട്ടങ്ങളിൽ പങ്കുചേരണമെന്ന്‌ പ്രവാസി മലയാളികളോടും അവരുടെ കുടുബങ്ങളോടും റിയാദ്‌ കേളി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഎംഎസ്‌ -എകെജി അനുസ്മരണ പരിപാടികളിൽ അവതരിപ്പിച്ച അനുസ്മരണ പ്രമേയത്തിലൂടെ…

കേളി മുസാഹ്മിയ ഏരിയ എന്‍റെ മലയാളം സാക്ഷരതാ പഠനക്ലാസിന് തുടക്കമായി

ഫോട്ടോ : ഷൗക്കത്ത് നിലമ്പുര്‍ മുസാഹ്മിയ ഏരിയ സക്ഷരതാ പഠനക്ലാസ് ഉത്ഘാടനം ചെയ്യുന്നു. കേളി കലാ സാംസ്കാരികവേദി മുസാഹ്മിയ ഏരിയയുടെ ആഭിമുഖ്യത്തില്‍ കേളി എന്‍റെ മലയാളം സാക്ഷരതാ പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്‍റെ മലയാളം മിഷന്‍ സാക്ഷരതാ മിഷന്‍റെ സഹകരണത്തോടെ കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാക്ഷരതാ തുടര്‍പഠന ക്ലാസിന്‍റെ ഭാഗമായാണ് മുസാഹ്മിയ ഏരിയയിലും പഠനക്ലാസിനു തുടക്കം കുറിച്ചത്. മുസാഹ്മിയ ഏരിയക്ക് പുറമെ റിയാദ്, അല്‍ഖര്‍ജ് മേഖലകളിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. മുസാഹ്മിയ ദുര്‍മ്മ മേഖലയില്‍…

നാരായണന് കേളി കലാ സാംസ്കാരികവേദി അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി യാത്രയയപ്പ് നല്‍കി

ഫോട്ടോ: നാരായണന് രവി പിവി ഉപഹാരം സമ്മാനിക്കുന്നു. രണ്ടരപതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് കുനിശ്ശേരി സ്വദേശി നാരായണന് കേളി കലാ സാംസ്കാരികവേദി അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കേളി അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നാരായണന്‍. കേളി അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നാരായണന്‍.ഏരിയ പ്രസിഡന്‍റ് ഷാജി റസാഖിന്‍റെ അധ്യക്ഷതയില്‍…

കേളി കുടുംബവേദി അന്തര്‍ദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചു

റിയാദ് ഇന്ത്യന്‍ എംബസ്സി സ്കൂള്‍ അധ്യാപിക സ്മിത മധു കേളി കുടുംബവേദി വനിതാദിന പരിപാടി ഉത്ഘാടനം ചെയ്യുന്നു. കേളി കലാസാംസ്കാരികവേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണം സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി സമകാലിക സാമൂഹികാന്തരീക്ഷത്തില്‍ സ്ത്രീകളുടെ ജീവിതം ഉന്നതിയിലേക്ക് പരിവര്‍ത്തിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സന്ദേശം നല്‍കിയാണ് കുടുംബവേദി അന്തര്‍ദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചത്. സുലൈ ഖാന്‍ ആഡിറ്റോറിയത്തില്‍ കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗം സജീന സിജിന്‍ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച…