Author Archives: Web Desk Keli Media Wing

സ: കെഎം അബ്ദുള്‍റസാഖിന് കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ ലാസുറുദ്ദി യുണിററ് യാത്രയയപ്പ് നല്‍കി

കെഎം അബ്ദുള്‍റസാഖിന് ബേബിക്കുട്ടി ഉപഹാരം സമ്മാനിക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന തൃശ്ശുര്‍ ചേലക്കര മുള്ളുര്‍ക്കര സ്വദേശി കെഎം അബ്ദുള്‍റസാഖിന് കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ ലാസുറുദ്ദി യുണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കേളി ലാസുറുദ്ദി യുണിറ്റിന്‍റെ മുന്‍ വൈസ്പ്രസിഡന്‍റുകൂടിയായ അബ്ദുള്‍റസാഖ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ലാസുറുദ്ദി ഗോള്‍ഡ് കമ്പനിയിലാണ് ജോലിചെയ്തിരുന്നത്.രാജേഷ് അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ് യോഗത്തില്‍ യുണിറ്റ് പ്രസിഡന്‍റ് ദുര്‍ഗ്ഗാദാസ്സ് അധ്യക്ഷത വഹിച്ചു.…

സ: അജിത്കുമാറിന്‌ കേളി അൽഖർജ്‌ ഏരിയ കമ്മിറ്റി യാത്രയയപ്പ്‌ നൽകി

അജിത്കുമാറിന്‌ ശ്രീകാന്ത്‌ കണ്ണുർ ഉപഹാരം സമ്മാനിക്കുന്നു. ഇരുപത്തിയഞ്ച്‌ വർഷത്ത്ലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന കേളി പ്രവർത്തകൻ അജിത്കുമാറിന്‌ കേളി അൽഖർജ്‌ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കേളി ഹരീഖ്‌ സൂക്ക്‌ യുണിറ്റ്‌ സെക്രട്ടറിയും അൽഖർജ്‌ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു അജിത്കുമാർ. കഴിഞ്ഞ 25 വർഷമായി ഹരീഖിൽ ഇലക്ട്രിഷ്യനായി ജൊലിചെയ്തു വരികയായിരുന്നു.ഏരിയ പ്രസിഡന്റ്‌ ഗോപാലൻ അധ്യക്ഷത വഹിച്ച യാത്രയയപ്പ്‌ യോഗത്തിൽ ഏരിയ ജോ: സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ രാജൻ…

സൗദി എയർലൈൻസ്‌ തിരുവനന്തപുരം സർവ്വീസ്‌ നിർത്തലാക്കുന്നതിനെതിരെ സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തണം : കേളി

സൗദി എയർലൈൻസ്‌ തിരുവനന്തപുരത്തേക്കുള്ള സർവ്വീസ്‌ മാർച്ച്‌ അവസാനം മുതൽ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ സർക്കാർ തലത്തിൽ സൗദി എയർലൈൻസിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന്‌ റിയാദ്‌ കേളി കലാ സാംസ്കാരികവേദി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു മാസമായി തുടർന്നുവരുന്ന സർവ്വീസുകൾ ജിദ്ദയിൽ നിന്നും റിയാദിൽ നിന്നും പ്രതിവാരം രണ്ട്‌ വീതമായിരുന്നു. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക്‌ ഏറെ പ്രയോജനകരമായിരുന്ന ഈ സർവ്വീസുകളാണ്‌ മാർച്ച്‌ 24 മുതൽ നിർത്തലാക്കാൻ സൗദി എയർലൈൻസ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഈ സർവ്വീസുകൾ തുടരണമെന്നാവശ്യപ്പെട്ട്‌ സൗദി എയർലൈൻസിനുമേൽ സർക്കാർ തലത്തിൽ…

പി. തങ്കച്ചന്റെ വിയോഗത്തിൽ കേളി അനുശോചനയോഗം സംഘടിപ്പിച്ചു

അനുശോചനയോഗത്തിൽ കേളി സെക്രട്ടറി സ: ഷൗക്കത്ത്‌ നിലമ്പുർ സംസാരിക്കുന്നു.കേളി കലാസാംസ്കാരിക വേദി സനയ്യ അർബയീൻ ഏരിയ ഒവൈദ യുണിറ്റ്‌ എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായിരുന്ന സ: പി തങ്കച്ചന്റെ വിയോഗത്തിൽ കേളി സനയ്യ അർബയീൻ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. റിയാദില്‍ മരണപ്പെട്ട കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബയീന്‍ ഏരിയ ഒവൈദ യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന കൊട്ടാരക്കര പുത്തൂര്‍ മൈലോങ്കുളം കരിമ്പിന്‍ പുത്തന്‍വീട്ടില്‍ പി തങ്കച്ചന്‍ (57) തങ്കച്ചന് താമസ സ്ഥലത്തുവച്ച് പെട്ടന്നുണ്ടായ…

സ: അനിൽകുമാറിന്‌ സുൽത്താന യൂണിറ്റ് യാത്രയയപ്പ്‌ നൽകി

യുണിറ്റ്‌ ട്രഷറർ പ്രഭാകരൻ അനിൽകുമാറിന്‌ ഉപഹാരം സമ്മാനിക്കുന്നു.ഇരുപത്തിമൂന്ന്‌ വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന തിരുവനന്തപുരം അരുവിക്കര ഇരുമ്പ സ്വദേശി സ: അനിൽകുമാറിന്‌ കേളി കലാസാംസ്കാരിക വേദി ബദിയ്യ ഏരിയ സുൽത്താന യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കേളി സുൽത്താന യുണിറ്റ്‌ സെക്രട്ടറിയായിരുന്നു സ: അനിൽകുമാർ. മുസ്തഫ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ്‌ ചടങ്ങിൽ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. യുണിറ്റ്‌ ട്രഷറർ പ്രഭാകരൻ സ്വാഗതം പറഞ്ഞു. കേളി ബദിയ്യ ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി…

ജിഷ്ണു വേണുഗോപലിന്‌ ഗാസ്ബക്കാല യുണിറ്റ്‌ യാത്രയയപ്പ്‌ നൽകി

കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയയിലെ ഗാസ്ബക്കാല യുണിറ്റ്‌ അംഗമായ ജിഷ്ണു വേണുഗോപലിന്‌ യുണിറ്റിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കഴിഞ്ഞ രണ്ട്‌ വർഷമായി ന്യൂസനയ്യയിലെ അൽബയാൻ ഹോൾഡിംഗ്‌ ഗ്രുപ്പിൽ സിഎൻസി ഒപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ജിഷ്ണു. ആറു മാസമായി ശമ്പളം ലഭിക്കാത്തതിനാൽ നിരവധി തവണ കമ്പനി അധികൃതരുമായി സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല. എക്സിറ്റിൽ പോകാനും കമ്പനി അനുവദിച്ചിരുന്നില്ല. ഒടുവിൽ ആറു മാസത്തെ ശമ്പള കുടിശ്ശിക വേണ്ടെന്നുവച്ചാണ്‌ ജിഷ്ണു നാട്ടിലേക്ക്‌ തിരിച്ചുപോകുന്നത്‌. നല്ലൊരു…