കേളി നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്തു

കേളി നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്തു

16 ജനുവരി 2018, വെബ്‌ ഡസ്ക് , കേളി മീഡിയ വിംഗ്
റിയാദ്: നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി കേളി മുഖാന്തിരം അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാംഘട്ട കാര്‍ഡ് വിതരണം നടത്തി.

അല്‍ഹയറില്‍ നടന്ന ചടങ്ങില്‍ സീന സെബിന്‍, ചന്ദ്രന്‍ തെരുവത്ത്, ദിനകരന്‍, സെബിന്‍ ഇഖ്ബാല്‍, സുഭാഷ് എന്നിവര്‍ക്ക് കാര്‍ഡ് നല്‍കിക്കൊണ്ടാണ് കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ എന്നിവര്‍ കേളിയുടെ ഒന്നാംഘട്ട നോര്‍ക്ക കാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചത്.

കേളി അംഗങ്ങളുടേതുള്‍പ്പെടെ ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കേളി മുഖാന്തിരം നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നോര്‍ക്കയില്‍ നിന്ന് ലഭിക്കുന്ന മുറക്ക് അവശേഷിക്കുന്ന കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ പറഞ്ഞു.

കൂടുതല്‍ വായിക്കൂ
Keli
Keli
Keli
Keli
Keli

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .