മുസ്തഫയ്ക്കുള്ള ഉപഹാരം യുണിറ്റ് അംഗങ്ങൾ കൈമാറുന്നു
റിയാദ് : കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ വെസ്റ്റ് യുണിറ്റ് പ്രസിഡന്റ് മുസ്തഫക്ക് യുണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 32 വർഷത്തോളമായി സുലൈ മസ്ത്താർ കമ്പിനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുന്ന മുസ്തഫ കോഴിക്കോട് നല്ലളം സ്വദേശിയാണ്.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് തമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ സെക്രട്ടറി അർഷീദ്, മാറത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഇസ്മായിൽ യൂണിറ്റ് അംഗം ജോസ് സ്കറിയ എന്നിവർ സംസാരിച്ചു. യുണിറ്റിന്റെ ഉപഹാരം യുണിറ്റ് അംഗങ്ങൾ കൈമാറി. യാത്രയയപ്പിന് മുസ്തഫ നന്ദി പറഞ്ഞു.