സജ്ജാദിനുള്ള ഉപഹാരം യുണിറ്റ് സെക്രട്ടറി നൗഷാദ് കൈമാറുന്നു
റിയാദ് : കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. ഷമീം ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഏരിയ രക്ഷാധികാരിയും കേന്ദ്രകമ്മറ്റി അംഗവുമായ സുരേഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി അബ്ദുൾ ഗഫൂർ, പ്രസിഡന്റ് സുകേഷ് കുമാർ, രക്ഷാധികാരി സമിതി അംഗങ്ങളായ മെഹ്‌റൂഫ് പൊന്ന്യം, ജോർജ്, വിജയൻ, യൂണിറ്റ് അംഗങ്ങളായ ഹരീഷ്, പ്രവീൺ, ഹാരിസ് മണ്ണാർക്കാട്, ലനീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി അൽ ഖഹതാനി കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരുന്ന സജ്ജാദ് കോഴിക്കോട് സ്വദേശിയാണ്. കേളി സനയ്യ ആർബൈൻ ഏരിയ കമ്മിറ്റി അംഗം, രക്ഷാധികാരി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദ് കൈമാറി. സജ്ജാദ് യാത്രയപ്പിന് നന്ദി പറഞ്ഞു.