റിയാദ്- സൗദി അറേബ്യയിലെ പ്രവിശ്യകള്‍, നഗരങ്ങള്‍, ഉള്നാടുകള്, നഗരങ്ങളിലെ വിവിധ സ്ട്രീറ്റുകള്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്കുന്ന സംവിധാനവുമായി പബ്ലിക് സെക്യൂരിറ്റി രംഗത്ത്.
ആശുപത്രി കേസുകള്‍, കുടുംബ പ്രശ്നങ്ങള്‍, മാനുഷിക പരിഗണന വിഷയങ്ങള്‍, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങി അടിയന്തരാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിനാണ് പബ്ലിക് സെക്യൂരിറ്റി വെബ്സൈറ്റില്‍ സൗകര്യമൊരുക്കിയത്. ഇന്നലെ രാത്രിയാണ് സംവിധാനം പൂര്‍ണമായി നിലവില്‍ വന്നത്. ഇത് വരെ നഗരങ്ങള്‍ തമ്മിലുള്ള യാത്രക്ക് മാത്രമേ പബ്ലിക് സെക്യൂരിറ്റി പാസ് നല്കിയിരുന്നുള്ളൂ.

എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന കോളത്തില്‍ ഇഖാമ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ടൈപ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ശേഷം ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പാസ് വേര്‍ഡ് ഉണ്ടാക്കുക. അതോടെ പാസിന് അപേക്ഷിക്കാനുള്ള കോളം വരും. പ്രവിശ്യയുടെ പേര്, പോകാനുള്ള സ്ഥലം, തിയ്യതി, സമയം, പുറത്തിറങ്ങാനുള്ള കാരണം, മരണമാണെങ്കില്‍ മരിച്ചവരുമായുള്ള ബന്ധം എന്നിവ സെലക്ട് ചെയ്യുന്നതോടൊപ്പം കാരണം വിശദീകരിക്കാനുള്ള പ്രത്യേക കോളവുമുണ്ട്. കൂടെ വരുന്നവരുടെ വിവരങ്ങള്‍ ചേര്‍ക്കാനും സൗകര്യമുണ്ട്.
ഇഖാമ കോപ്പി, അടിയന്തരാവശ്യമാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ അവ, അടുത്ത ബന്ധം തെളിയിക്കുന്നതിനുള്ള ഇഖാമ കോപ്പി എന്നിവയും അറ്റാച്ച് ചെയ്യാം. ശേഷം അംഗീകാരത്തിനായി അയക്കണം. അപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും മൊബൈലില്‍ സന്ദേശമെത്തും. പരിശോധന കേന്ദ്രങ്ങളില്‍ ഈ പാസ് കാണിച്ചാല്‍ തടസ്സം കൂടാതെ യാത്ര ചെയ്യാവുന്നതാണ്.