റിയാദ് : കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു. കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ വിവിധ ഭാഗങ്ങളിൽ 350 ൽ കൂടുതൽ ഇഫ്താർ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. തുടർന്ന് വരുന്ന ആഴ്ചകളിലും കൂടുതൽ കിറ്റുകൾ വിതരണം നടത്തും. റൗദയിലെ ബിസിനസ് സ്ഥാപനങ്ങളും, വ്യക്തികളും കിറ്റുകൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി. ഇഫ്താർ സംഘടക സമിതി ചെയർമാൻ ആയി പി. പി സലിം, കൺവീനർ ഷാജി. കെ. കെ, ട്രഷറർ സതീഷ്കുമാർ, മറ്റ് ഏരിയാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.