കലയുടെ നിറവിൽ, ഒരുമയുടെ ആഘോഷം. കേളിദിനം 2027.

കലയുടെ നിറവിൽ, ഒരുമയുടെ ആഘോഷം; കേളിദിനം 2027 കലയുടെ നിറവിൽ, ഒരുമയുടെ ആഘോഷം. കേളിദിനം 2027. റിയാദിലെ മലയാളി പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയായ കേളി കലാസാംസ്കാരിക വേദിയുടെ വാർഷികാഘോഷം കേളിദിനം 2027 ജനുവരി ഒന്നിന് മലാസിലെ ഷോല മാളിലുള്ള ഗ്രാൻഡ് ഹാളിൽ ആഘോഷപൂർവം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ തനതായ നാടൻ കലാരൂപങ്ങളും വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളും സംഗീതപരിപാടികളും കോർത്തിണക്കി ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. നാടിന്റെ സാംസ്കാരിക പൈതൃകവും പ്രവാസികളുടെ സർഗാത്മകതയും ഒരുമിക്കുന്ന ഈ…

ഇ എം രാധയുടെ നിര്യാണത്തിൽ കേളി അനുശോചിച്ചു

ഇ എം രാധയുടെ നിര്യാണത്തിൽ കേളി അനുശോചിച്ചു റിയാദ് : മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. എഴുത്തിലൂടെയും സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇ എം രാധയുടെ വിയോഗം കേരളത്തിന്റെ സാംസ്കാരിക, സാമൂഹ്യ മേഖലകൾക്ക് വലിയ നഷ്ടമാണ്. വനിതാ കമീഷൻ അംഗം, വയോജന കമീഷൻ അംഗം എന്നീ നിലകളിൽ സ്ത്രീകളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങൾ…

ബഡ്സ് സ്കൂളിന് കേളിയുടെ കരുതൽ ❤️

ബഡ്സ് സ്കൂളിന് കേളിയുടെ കരുതൽ ❤️ പ്രത്യേക പരിഗണനയും പിന്തുണയും ആവശ്യമുള്ള കുട്ടികളുടെ പഠനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിന് ഒരു കൈത്താങ്ങാകാൻ കഴിഞ്ഞതിൽ കേളിക്ക് ഏറെ സന്തോഷമുണ്ട് … റിയാദിലെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനൊപ്പം നാട്ടിലെ സാധാരണക്കാരുടെയും സഹായം ആവശ്യമുള്ളവരുടെയും കൂടെ നിൽക്കുക എന്നത് കേളി എന്നും തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ്. കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പറവൂർ ബഡ്സ് സ്കൂളിന് കേളി കലാസാംസ്കാരിക വേദി റിയാദ് ധനസഹായം കൈമാറി. ബഡ്സ് സ്കൂളിന് കേളിയുടെ…

കേളിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 27ന് ❤️

കേളിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 27ന് … ❤️ കേളിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 27ന് … ❤️ കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയും അൽ അബീർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 27 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ബത്ഹ അൽ അബീർ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ജനറൽ ഫിസിഷ്യൻ, ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ…

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വര്‍ദ്ധന; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഭീമഹർജി സമർപ്പിച്ച് കേളി

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വര്‍ദ്ധന; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഭീമഹർജി സമർപ്പിച്ച് കേളി നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ വർധിപ്പിച്ച നടപടി പ്രവാസികളോടുള്ള കടുത്ത അനീതിയാണ്. ഈ ജനദ്രോഹപരമായ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് റിയാദ് കേളി ഭീമഹർജി സമർപ്പിച്ചു. 3,000-ത്തിലധികം പ്രവാസികൾ ഒപ്പുവെച്ച ഭീമഹർജിയാണ് സമർപ്പിച്ചത്. ഹർജിയിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി നോർക ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെ ആശങ്കയും പ്രതിഷേധവും…

കേളി ഡിജിറ്റൽ മാസ് പെറ്റീഷൻ ക്യാമ്പയിൻ- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക.

കേളി ഡിജിറ്റൽ മാസ് പെറ്റീഷൻ ക്യാമ്പയിൻ പ്രവാസികളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി ഒരുമിച്ച് ശബ്ദമുയർത്താം! ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും ജനകീയ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാനും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേളി കലാസാംസ്കാരിക വേദി ആരംഭിക്കുന്ന പുതിയ സംരംഭമാണ് കേളി ഡിജിറ്റൽ മാസ് പെറ്റീഷൻ പ്ലാറ്റ്ഫോം. എന്തുകൊണ്ട് ഈ ക്യാമ്പയിൻ പ്രധാനമാണ്? • പ്രവാസികളുടെ പ്രശ്നങ്ങൾ കൂട്ടായ ശബ്ദമായി അധികാരികളിലെത്തിക്കാൻ. • ജനകീയ ആവശ്യങ്ങൾക്ക് വ്യാപകമായ പിന്തുണ ഉറപ്പാക്കാൻ. • ഓൺലൈനിലൂടെ എളുപ്പത്തിൽ പങ്കാളികളാകാനും ഒപ്പുകൾ…

കേളി- പ്രവാസി അവകാശ സംരക്ഷണ സദസ്സ്

പ്രവാസികളെ രണ്ടാംകിടക്കാരായി കാണുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ, പ്രവാസി അവകാശങ്ങൾക്കും നീതിക്കും വേണ്ടി കേളി കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി അവകാശ സംരക്ഷണ സദസ്സ് 📅 നവംബർ 06, വെള്ളി ⏰ രാത്രി 7.30 📍 ബത്ത ലുഹ ഹാൾ

കേളി കലാസാംസ്കാരികവേദിയുടെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!

സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ലോകമെമ്പാടുമുള്ള മുഴുവന്‍ മലയാളികള്‍ക്കും കേളി കലാസാംസ്കാരികവേദിയുടെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും മാനവികതയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് കേരളം മുന്നേറട്ടെ. നവകേരളത്തിന്റെ സ്വപ്നങ്ങൾക്കായി ഒരുമയോടെ കൈകോർക്കാം. സ്നേഹവും സമത്വവും സാഹോദര്യവും നിറഞ്ഞൊരു കേരളത്തിനായി നമുക്ക് ഒന്നിച്ചുനിൽക്കാം. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ലോകമെമ്പാടുമുള്ള മുഴുവന്‍ മലയാളികള്‍ക്കും കേളി കലാസാംസ്കാരികവേദിയുടെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!

പ്രവാസികളെ പിഴിയുന്ന നോർക്ക കെയർ! യു.ഡി.എഫ് സർക്കാരിന്റെ പകൽക്കൊള്ള.

പ്രവാസികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കുക. നോര്‍ക്ക കെയര്‍ പ്രീമിയങ്ങള്‍ പഴയ നിരക്കില്‍ ആക്കുക. പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത് റിയാദ് കേളി സ്വകാര്യ കമ്പനികൾ 10 ലക്ഷം പരിരക്ഷയ്ക്ക് ₹22,000 രൂപയില്‍ താഴെ ഈടാക്കുമ്പോഴാണ് പകുതി കവറേജിന് നോർക്കയുടെ ഈ തീവെട്ടി കൊള്ള!പ്രവാസികളെ പിഴിയുന്ന നോർക്ക കെയർ! യു.ഡി.എഫ് സർക്കാരിന്റെ പകൽക്കൊള്ള. പ്രവാസികളുടെ വിയർപ്പിന് വിലയിടാൻ നോർക്കയെ കച്ചവടസ്ഥാപനമാക്കി മാറ്റി യു.ഡി.എഫ് സർക്കാർ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവാസികളോട് കാട്ടുന്നത് കൊടും വഞ്ചനയാണ്. ഇന്ന്…

കാവലാകേണ്ട നോര്‍ക്ക കെയറിന് കെയറില്ല; ഉറപ്പില്ലാതെ നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ്

പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത് — കേളി റിയാദ്: എൽഡിഎഫ് സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി ഒക്ടോബർ 30ന് അവസാനിക്കാനിരിക്കെ, പദ്ധതി പുതുക്കുന്നതിൽ യുഡിഎഫ് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിൽ കേളി കലാസാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഇൻഷുറൻസ് പരിരക്ഷ തുടരാൻ നടപടി സ്വീകരിക്കണമെന്ന് കേളി ആവശ്യപ്പെട്ടു. ലോക കേരളസഭയിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ചും വിവിധ…