കേളി ഒലയ ഏരിയ – കേളി കുടുംബവേദി ആർപ്പോ… ഓണാഘോഷം ഒക്ടോബർ 16, വെള്ളിയാഴ്ച

ആയുർ ഫോർ ആയുർവേദ മുഖ്യ പ്രയോജകരായും, Enchanteur & Yardley സഹ പ്രയോജകരായും കേളി ഒലയ ഏരിയയും – കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആർപ്പോ… ഓണാഘോഷം 2026 16 ഒക്ടോബർ 2026 , വെള്ളി ഗ്രാൻഡ് ഹാൾ, ഷോല മാൾ കായിക മത്സരങ്ങൾ, ഓണക്കളികൾ കലാപരിപാടികൾ, പിന്നെ മാവേലിയും, പൂക്കളവും, തിരവാതിരയുമൊക്കെയായി ഇതാ ഇങ്ങെത്തി കഴിഞ്ഞു

പ്രതീക്ഷ വയനാട് ജില്ല വിതരണം ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക്

🏆 പ്രതീക്ഷ — കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം 2026 2025–26 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി കേളി കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതീക്ഷ – കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം 2026 വയനാട് ജില്ല വിതരണ ചടങ്ങ് ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിലെ സിപിഐ(എം) കൽപ്പറ്റ ഏരിയ കമ്മിറ്റി ഹാളിൽ നടക്കും. ചടങ്ങിൽ സ: വി. ആർ. രമേഷ് (സിപിഐ(എം) കൽപ്പറ്റ ഏരിയ കമ്മിറ്റി സെക്രട്ടറി) പുരസ്കാര വിതരണം നിർവഹിക്കും.…

പ്രതീക്ഷ തിരുവന്തപുരം ജില്ലാ വിതരണം ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്

പ്രതീക്ഷ (കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം ) 2025–26 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ ആദരിക്കുന്ന പുരസ്കാരത്തിന്റെ തിരുവന്തപുരം ജില്ലാ വിതരണം 2026 ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്തെ പ്രസ് ക്ലബ് ഹാളിൽ നടക്കും. ചടങ്ങിൽ സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി. ജോയി പുരസ്കാര വിതരണം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – – — – – – — – – – — സ: കെ.ആർ. ഉണ്ണി…

കേളി നസീം ഏരിയ ഷാറാ ഹംസ യൂണിറ്റ് അംഗം സഖാവ് ഫസലുദ്ദീൻ മരണപ്പെട്ടു.

കേളി നസീം ഏരിയയിലെ ഷാറാ ഹംസ യൂണിറ്റ് അംഗം സഖാവ് ഫസലുദ്ദീൻ പൊള്ളലേറ്റ് നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് സ്വദേശിയായിരുന്നു. പ്രിയ സഖാവിന് റിയാദ് കേളിയുടെ ആദരാഞ്ജലി.

അറേബ്യൻ ഗൾഫ് കപ്പ് കിരീടം സ്വന്തമാക്കിയ സൗദി അറേബ്യയ്ക്ക് റിയാദ് കേളിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

2003ന് ശേഷം ആദ്യമായി അറേബ്യൻ ഗൾഫ് കപ്പ് കിരീടം സ്വന്തമാക്കിയ സൗദി അറേബ്യയ്ക്ക് റിയാദ് കേളിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! മികച്ച പോരാട്ടവും ആവേശകരമായ പ്രകടനവുമായി കിരീടം സ്വന്തമാക്കിയ ടീമിനും ആരാധകർക്കും ആശംസകൾ. Riyadh Keli extends its heartfelt congratulations to Saudi Arabia on winning the Arabian Gulf Cup title for the first time since 2003! A remarkable achievement and a proud moment for the…

അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം

കേളി കലാ സാംസ്കാരിക വേദി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം രണ്ട് ദിവസങ്ങളിലായി വിപുലമായി സംഘടിപ്പിച്ചു. റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം രണ്ട് ദിവസങ്ങളിലായി വിപുലമായി സംഘടിപ്പിച്ചു. റിയാദ് നഗരത്തോട് ചേർന്ന 12 ഏരിയകളെ അഞ്ച് മേഖലകളായി തിരിച്ച് മേഖലാതലത്തിലും ദവാദ്മി, മുസാഹ്മിയ, അൽഖർജ് ഏരിയകളിൽ പ്രത്യേകമായും അനുസ്മരണ പരിപാടികൾ നടന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തകർക്ക് ആത്മവിശ്വാസവും മുന്നോട്ടുപോകാനുള്ള…

കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു. കെസിഎ ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളുമാണ് നടന്നത്. 24 ടീമുകളും ഇതിനകം മത്സരത്തിനിറങ്ങി. ആദ്യ മത്സരത്തിൽ എംസിസി–26 കേരള സ്ട്രൈക്കേഴ്സ് റിയാദിനെ 15 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എംസിസി–26 നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. മറുപടി…

​നാരായണന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നാരായണന്റെ (മണി–57) നിര്യാണത്തിൽ കേളി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കേളി കേന്ദ്ര–ഏരിയ ഭാരവാഹികളും സഹപ്രവർത്തകരും യോഗത്തിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി സ്വദേശിയായ നാരായണൻ ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്നു. താമസസ്ഥലത്ത് പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലാസ് ഏരിയയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പ്രവാസി മലയാളി സമൂഹത്തിന്റെ…

കേളി ‘പ്രതീക്ഷ’ പുരസ്കാരം കോഴിക്കോട് ജില്ലയിൽ 19 കുട്ടികൾക്ക് വിതരണം ചെയ്തു

കേളി ‘പ്രതീക്ഷ’ പുരസ്കാരം കോഴിക്കോട് ജില്ലയിൽ 19 കുട്ടികൾക്ക് വിതരണം ചെയ്തു റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരം കോഴിക്കോട് ജില്ലയിൽ 19 കുട്ടികൾക്ക് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാര വിതരണം നടന്നത്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് ക്യാഷ് അവാർഡും മൊമെന്റോയും ഉൾപ്പെടുന്ന പുരസ്കാരം നൽകുന്നത്. ഈ…

ഡോക്ടറേറ്റ് നേടിയ മജ്മ ഏരിയ ട്രഷറർ ഡോ. രാധാകൃഷ്ണന് കേളിയുടെ അഭിനന്ദനങ്ങൾ

സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ & ടെക്നിക്കൽ സർവീസിൽ നിന്നും ഡോക്ടറേറ്റ് നേടിയ കേളി കലാസാംസ്കാരിക വേദിയുടെ മജ്മ ഏരിയ ട്രഷറർ ഡോ. രാധാകൃഷ്ണന് കേളി കലാസാംസ്കാരിക വേദിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേളിയിലെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്കൊപ്പം ഈ മികച്ച അക്കാദമിക് നേട്ടം കൂടി കൈവരിച്ചതിൽ അഭിമാനം. ഹൃദയം നിറഞ്ഞ ആശംസകൾ! ❤️