ആര്‍. രമ്യക്ക് കേളിയുടെയും കേളി കുടുബവേദിയുടെയും ഒരായിരം അഭിനന്ദനങ്ങള്‍.

ലണ്ടൻ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും നെബോ എൻവയോൺമെന്റൽ മാനേജ്മെന്റ് ഇന്റർനാഷണൽ ഡിപ്ലോമയിൽ ഡിസ്റ്റിങ്ങ്ക്ഷനും, 2026 ലെ ബെസ്റ്റ് കാൻഡിഡേറ്റ് അവാർഡും കരസ്ഥമാക്കി കേളി കുടുംബവേദി അംഗം ആര്‍. രമ്യ. ഒലയ്യ രക്ഷാധികാരി സമിതി അംഗം മജീഷ് ജീവിതപങ്കാളിയാണ്. പ്രിയ സഖാവിന് കേളിയുടെയും കേളി കുടുബവേദിയുടെയും ഒരായിരം അഭിനന്ദനങ്ങള്‍.

SAFA MAKKAH CUP കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 – സീസൺ 2 അഞ്ചാം വാരത്തിലേക്ക്

SAFA MAKKAH CUP കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 – സീസൺ 2 | WEEK 5 ക്രിക്കറ്റ് ആവേശം വീണ്ടും ഉയരുകയാണ്! ഒക്ടോബർ 9 വെള്ളിയാഴ്ച കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റിന്റെ അഞ്ചാം വാരത്തിലെ മത്സരങ്ങൾ നടക്കുന്നു. ഓരോ ആഴ്ചയും ആവേശം കൂടിക്കൊണ്ടിരിക്കുന്ന ടൂർണമെന്റിൽ മികച്ച ടീമുകൾ നേർക്കുനേർ എത്തുമ്പോൾ, ക്രിക്കറ്റ് പ്രേമികൾക്ക് ഇനി മറ്റൊരു സൂപ്പർ വീക്കെൻഡ് കൂടി! കളിക്കളത്തിൽ പോരാട്ടവുമായി കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 കൂടുതൽ ആവേശത്തോടെ മുന്നോട്ട്!…

കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റി – സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്റര്‍ – സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 9 വെള്ളിയാഴ്ച

കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റി സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 9 വെള്ളിയാഴ്ച നടക്കുന്നു. മൻസൂറയിലെ സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ മലയാളി മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, രക്തസമ്മർദ്ദം,…

കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം പ്രതീക്ഷ 2026 കണ്ണൂർ ജില്ലയിൽ ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക്

കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം പ്രതീക്ഷ 2026 കണ്ണൂർ ജില്ലയിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികളെ ആദരിക്കുന്നു. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യോളി നാരായണൻ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ 2025–26 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ ഉദ്ഘാടനം അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് നിർവ്വഹിക്കും. കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വിദ്യാഭ്യാസ യാത്രയ്ക്ക് പ്രചോദനമാകുകയും ചെയ്യുന്ന ഈ ആദരവിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ശ്രീകാന്ത്…

കേളി പ്രതീക്ഷ 2026 ആലപ്പുഴ ജില്ല വിതരണം ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക്

കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം പ്രതീക്ഷ 2026 ആലപ്പുഴ ജില്ലയിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികളെ ആദരിക്കുന്നു. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് സി.പി.ഐ.(എം) കായംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ 2025–26 അധ്യയന വർഷത്തിൽ SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ ഉദ്ഘാടനം മാവേലിക്കര എം.എൽ.എ. എം.എസ്. അരുൺ കുമാർ നിര്‍വ്വഹിക്കും. കുട്ടികളുടെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വിദ്യാഭ്യാസ യാത്രയ്ക്ക് പ്രചോദനമാകുകയും ചെയ്യുന്ന ഈ ആദരവിലേക്ക്…

കേളി ബത്ത ഏരിയ കമ്മിറ്റിയുടെ ഓണോത്സവം 2026 ഒക്ടോബർ 23ന് അൽ വഫ, ഷോല മാളില്‍

ഓണത്തിന്റെ നിറവും നാടിന്റെ നന്മയും സൗഹൃദത്തിന്റെ സന്തോഷവും ഒരുമിച്ചുചേരുന്ന കേളി ബത്ത ഏരിയ കമ്മിറ്റിയുടെ ഓണോത്സവം 2026 ഒക്ടോബർ 23ന് അൽ വഫ, ഷോല മാളില്‍ അരങ്ങേറുന്നു. പൂക്കള മത്സരം, പായസ മത്സരം, തിരുവാതിരകളി മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ ഒരുക്കുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. പൂക്കള മത്സരം, പായസ മത്സരം, തിരുവാതിരകളി മത്സരം എന്നിവയുമായി ഈ ഓണാഘോഷം കൂടുതൽ വർണാഭമാകുന്നു. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 18ന് മുമ്പായി രജിസ്റ്റർ ചെയ്യണം.…

മണ്ണിന്റെ മണവും… നാടിന്റെ ഈണവും… മലയാളത്തിന്റെ തനിമയും ആഘോഷമാക്കുന്ന നാടൻ പാട്ടുത്സവം ഒരുങ്ങുന്നു!.

മണ്ണിന്റെ മണവും… നാടിന്റെ ഈണവും… മലയാളത്തിന്റെ തനിമയും ആഘോഷമാക്കുന്ന നാടൻ പാട്ടുത്സവം ഒരുങ്ങുന്നു!. കേളിയുടെ സിൽവർ ജൂബിലി വർഷത്തിൻ്റെ ഭാഗമായി കേളി സെന്‍ട്രല്‍ കമ്മിറ്റിയും ബത്ഹ ഏരിയ കമ്മിറ്റിയും സംഘടിപ്പിക്കുന്ന പ്രശസ്ത ഗായകന്‍ അതുല്‍ നറുകരയുടെ നാടന്‍ പാട്ടുത്സവം 23 ഒക്ടോബർ 2026 | വെള്ളിയാഴ്ച രാത്രി 8 മണിക്ക് മലാസ് ഷോല മാളില്‍ നാടൻ പാട്ടിന്റെ താളത്തിൽ ഒരു മനോഹരമായ സംഗീത രാവിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു! ❤️ #NadanPattutsavam2026 #NadanPattu #Keli #KeliRiyadh #KeliSilverJubilee

കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റി – സ്റ്റാർ ഹെൽത്ത് – സൗജന്യ മെഡിക്കൽ ക്യാമ്പ്

കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റി സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 9 വെള്ളിയാഴ്ച നടക്കുന്നു. മൻസൂറയിലെ സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ മലയാളി മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, രക്തസമ്മർദ്ദം,…

“പ്രതീക്ഷ 2026” പത്തനംതിട്ട ജില്ലാതല വിതരണം 2026 ഒക്ടോബർ 5 ന്

റിയാദ് കേളി കലാസാംസ്കാരിക വേദി “പ്രതീക്ഷ 2026” വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരങ്ങളുടെ പത്തനംതിട്ട ജില്ലാതല വിതരണം 2026 ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോന്നി സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി ഓഫീസായ സഖാവ് ശിവരാജൻ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കുകയാണ്. ബഹുമാനപ്പെട്ട കോന്നി എം.എൽ.എ അഡ്വ. കെ. യു. ജനീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. സി.പി.ഐ.(എം) കോന്നി ഏരിയാ സെക്രട്ടറി സഖാവ് ശ്യാംലാൽ, കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ജോർജ്ജ് വർഗ്ഗീസ്…

വര്‍ണ്ണോത്സവം – കേളി മുസാഹ്‌മിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മുസാഹ്‌മിയ ഏരിയയുടെ നേതൃത്വത്തിൽ അൽ ഗുവയ്യയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഏരിയയിലെ നാല് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം മറ്റ് ഏരിയകളിൽ നിന്നുള്ളവരും ഗുവയ്യ പ്രദേശത്തെ മലയാളികളും ആഘോഷത്തിൽ പങ്കാളികളായി. സാംസ്‌കാരിക സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷനായി. കേളി രക്ഷാധികാരി കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ സെക്രട്ടറിയുമായ…