എല്ലാവർക്കും റിയാദ് കേളിയുടെ  സൗദി ദേശീയ ദിനാശംസകൾ!

96 96-ാമത് സൗദി ദേശീയ ദിനാശംസകൾ 96-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ നിറവിലാണ് രാജ്യം. പാരമ്പര്യത്തിന്റെ കരുത്തും ഭാവിയിലേക്കുള്ള പ്രയാണവും ഒത്തുചേരുന്ന ഈ അഭിമാന നിമിഷത്തിൽ സൗദി ഭരണകൂടത്തിനും പ്രിയപ്പെട്ട ജനങ്ങൾക്കും കേളി കലാസാംസ്കാരിക വേദിയുടെ ഹൃദയം നിറഞ്ഞ ദേശീയ ദിനാശംസകൾ. വികസനത്തിന്റെയും ഒരുമയുടെയും പാതയിൽ സൗദി അറേബ്യ കൈവരിക്കുന്ന നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. പ്രവാസികളായ നമ്മളെ നെഞ്ചിലേറ്റിയ ഈ നാടിന്റെ പുരോഗതിയിലും സന്തോഷത്തിലും പങ്കുചേർന്നുകൊണ്ട്, എല്ലാവർക്കും റിയാദ് കേളിയുടെ സൗദി ദേശീയ ദിനാശംസകൾ! 🇸🇦…

കേളി സ: അഴീക്കോടൻ രാഘവൻ അനുസ്മരണം സെപ്തംബർ 23 ന്

കേളി കലാസാംസ്കാരിക വേദി (റിയാദ്) സ: അഴീക്കോടൻ രാഘവൻ അനുസ്മരണം 2026 സെപ്തംബർ 23 – സൗദി ദേശീയ ദിനത്തിൽ രാത്രി എട്ട് മണിക്ക് … പങ്കെടുക്കുക… കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 52 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന്‌ രാത്രിയായിരുന്നു ആ അരുംകൊല. കൊല്ലപ്പെട്ട സമയത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു അഴീക്കോടൻ രാഘവൻ.…

പൊതുബോധ നിർമ്മിതിയുടെ പുകമറ (മിഥ്യയും – യാഥാർഥ്യവും) – തുറന്ന സംവാദം

ആരാണ് പൊതുബോധം നിർമ്മിക്കുന്നത്? എങ്ങനെയാണ് അത് നിർമ്മിക്കപ്പെടുന്നത്? മാധ്യമങ്ങളും സോഷ്യൽ മീഡിയയും രാഷ്ട്രീയ – സാമൂഹിക ഇടപെടലുകളും എങ്ങനെയാണ് നമ്മുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നത്?. ആവർത്തിക്കപ്പെടുന്ന വിവരങ്ങൾ എങ്ങനെയാണ് മിഥ്യകളെ യാഥാർഥ്യമായി അവതരിപ്പിക്കുന്നത്?. അങ്ങനെ രൂപപ്പെടുന്ന കാഴ്ചപ്പാടുകൾ എങ്ങനെയാണ് സമൂഹത്തിന്റെ പൊതുബോധമായി മാറുന്നത്? ഈ ചോദ്യങ്ങളുമായി സമകാലിക `- കേരളത്തെ മുൻനിർത്തി കേളി സാംസ്കാരിക വിഭാഗം റിയാദിലെ പ്രമുഖ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് തുറന്ന സംവാദം സംഘടിപ്പിക്കുന്നു. പൊതുബോധ നിർമ്മിതിയുടെ പുകമറ (മിഥ്യയും – യാഥാർഥ്യവും) 2026 സെപ്തംബർ…

സഖാവ് യൂസഫ് കേളി കുടുംബ സഹായ ഫണ്ട് കൈമാറ്റ ചടങ്ങ്

കേളി കലാസാംസ്കാരിക വേദി (റിയാദ്) നൽകുന്ന സഖാവ് യൂസഫ് കേളി കുടുംബ സഹായ ഫണ്ട് കൈമാറ്റ ചടങ്ങ് കോട്ടോപ്പാടം ഹൈസ്കൂൾ ഹാളിൽ വെച്ച് നടക്കുകയാണ്. ബഹുമാനപ്പെട്ട അഡ്വ. പ്രേംകുമാർ എം.എൽ.എ ഫണ്ട് കൈമാറുന്ന ഈ വേദിയിൽ സി.പി.ഐ (എം) മണ്ണാർക്കാട് ഏരിയാ സെക്രട്ടറി സ: എൻ. കെ. നാരായണൻകുട്ടി, കോട്ടോപ്പാടം ലോക്കൽ സെക്രട്ടറി സ: എം. മനോജ് എന്നിവരും സന്നിഹിതരായിരിക്കും. 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഈ പരിപാടിയിലേക്ക് നാട്ടിലുള്ള മുഴുവൻ…

പൊതുബോധ നിർമ്മിതിയുടെ പുകമറ (മിഥ്യയും – യാഥാർഥ്യവും) – തുറന്ന സംവാദം സംഘടിപ്പിക്കുന്നു.

ആരാണ് പൊതുബോധം നിർമ്മിക്കുന്നത്? എങ്ങനെയാണ് അത് നിർമ്മിക്കപ്പെടുന്നത്? മാധ്യമങ്ങളും സോഷ്യൽ മീഡിയയും രാഷ്ട്രീയ – സാമൂഹിക ഇടപെടലുകളും എങ്ങനെയാണ് നമ്മുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നത്?. ആവർത്തിക്കപ്പെടുന്ന വിവരങ്ങൾ എങ്ങനെയാണ് മിഥ്യകളെ യാഥാർഥ്യമായി അവതരിപ്പിക്കുന്നത്?. അങ്ങനെ രൂപപ്പെടുന്ന കാഴ്ചപ്പാടുകൾ എങ്ങനെയാണ് സമൂഹത്തിന്റെ പൊതുബോധമായി മാറുന്നത്? ഈ ചോദ്യങ്ങളുമായി സമകാലിക `- കേരളത്തെ മുൻനിർത്തി കേളി സാംസ്കാരിക വിഭാഗം റിയാദിലെ പ്രമുഖ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് തുറന്ന സംവാദം സംഘടിപ്പിക്കുന്നു. പൊതുബോധ നിർമ്മിതിയുടെ പുകമറ (മിഥ്യയും – യാഥാർഥ്യവും) 2026 സെപ്തംബർ…

കുദു–കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പ് രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ മൂന്ന് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കുദു പ്രസന്റ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടം. സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും എംസിഎ ഗ്രൗണ്ടിൽ ഒരു മത്സരവുമാണ് രണ്ടാം വാരത്തിൽ നടന്നത്. ടെക്നോമാക്…

റിയാദിൽ മരണമടഞ്ഞ മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: റിയാദിൽ മരണമടഞ്ഞ കാസർകോട് സ്വദേശിനി ചിപ്പി രതീഷിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. ആവശ്യമായ രേഖകളെല്ലാം ശരിയാക്കി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ് ചിപ്പി രതീഷ്. ഭർത്താവ് രതീഷ് സൗത്ത് ആഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്.…

കേളി- കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന വരയും വരിയും

കേളി കലാസാംസ്കാരിക വേദി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന വരയും വരിയും. കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ സര്‍ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേളി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കഥ – കവിത – കാര്‍ട്ടൂണ്‍ രചനാ മത്സരം. രചനകള്‍ അയക്കേണ്ട അവസാന തീയതി: 25 ജൂലൈ 2021 നിബന്ധനകള്‍ കാര്‍ട്ടൂണ്‍ : പേനയോ പെന്‍സിലോ ഉപയോഗിച്ച് ഒരു പേജില്‍ ഒതുങ്ങി നില്‍ക്കുന്നതാകണം. കവിത: ഒരു പേജില്‍ കവിയാത്ത രചനകള്‍ ടൈപ്പ് ചെയ്തോ, എഴുതി തയ്യാറാക്കിയോ അയക്കാവുന്നതാണ്…

കേളിയുടെ പുതിയ യൂണിറ്റ് താദിഖിൽ രൂപീകരിച്ചു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ പുതിയ യൂണിറ്റ് താദിഖിൽ രൂപീകരിച്ചു. കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ പ്രവാസികളുടെ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളും മുഖ്യലക്ഷ്യമാക്കി 2001ൽ രൂപം കൊണ്ട കേളി, സൗദി അറേബ്യയിലെ റിയാദിലും സമീപ പ്രവിശ്യകളിലുമായി 75 യൂണിറ്റുകളുമായി പ്രവർത്തിച്ച് വരികയാണ്. മലാസ് ഏരിയയിലെ ഏഴാമതും കേളിയുടെ എഴുപത്തി ആറാമത് യുണിറ്റുമായാണ് താദിഖിലെ യൂണിറ്റ് രൂപീകരിക്കപ്പെട്ടത്. ജൂൺ 18നു താദിഖിൽ നടന്ന യൂണിറ്റ് രൂപീകരണ ജനറൽബോഡി യോഗത്തിൽ…

സ: ജ്യോതി പ്രകാശ് കുടുംബ സഹായ ഫണ്ട് കൈമാറുന്നു

കേളി ഉമ്മുൽഹമാം ഏരിയ വൈസ് പ്രസിഡന്റ് ആയിരുന്ന ആയിരുന്ന സ: ജ്യോതി പ്രകാശിന്റെ കുടുംബ സഹായ ഫണ്ട് ഏഴാംകുളത്തുള്ള ജനനി പാലിയേറ്റീവ് സെന്ററിൽ വെച്ച് 27/06/2021ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സി.പി.ഐ (എം) പത്തനംതിട്ട ജില്ലാസെക്രട്ടറി സ: കെ.പി. ഉദയഭാനു കൈമാറുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സ: ഷാജഹാൻ പാടം – Mob: 8590 960 840