സഖാവ് മണിക്ക് ആദരാഞ്ജലി

കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗം സഖാവ് നാരായണൻ (മണി) (57) റിയാദിൽ നിര്യാതനായി. ഇന്ന് രാവിലെ റൂമിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി സ്വദേശിയാണ്. പ്രിയ സഖാവിന് കേളിയുടെ ആദരാഞ്ജലി

സഫാ മക്ക കപ്പ് ‘കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് നാലാം വാരത്തിലേക്ക്

കേളി സിൽവർ ജൂബിലിയോടനുബന്ധിച്ച് കുദുവിന്റെ സഹകരണത്തോടെ അരങ്ങേറുന്ന സഫാ മക്ക കപ്പ് ‘കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 സീസൺ – 2’ ആവേശകരമായ നാലാം വാരത്തിലേക്ക് കടക്കുന്നു. 2026 ഒക്ടോബർ 2 വെള്ളിയാഴ്ച റിയാദിലെ കെ.സി.എ, ടെക്നോമേക്ക് ഗ്രൗണ്ടുകളിലായി നടക്കുന്ന ലീഗ് മത്സരങ്ങളിൽ കായികപ്രേമികൾക്ക് ആവേശപ്പൂരം സമ്മാനിക്കാൻ പ്രമുഖ ടീമുകൾ നേർക്കുനേർ അണിനിരക്കുകയാണ്. പ്രവാസി സമൂഹത്തിലെ മികച്ച കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനും നിങ്ങളുടെ പ്രിയ ടീമുകളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കാനും…

യൂസഫ് പി.പി.യുടെ കുടുംബ സഹായ ഫണ്ട് കേളി കൈമാറി

യൂസഫ് പി.പി.യുടെ കുടുംബ സഹായ ഫണ്ട് കേളി കൈമാറി റിയാദ്: റിയാദിൽ നിര്യാതനായ കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം യൂസഫ് പി.പി.യുടെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ട് കൈമാറി. യൂസഫിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നടന്ന ചടങ്ങിൽ ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ. പ്രേംകുമാർ സഹായധനം മകൻ റോഷൻ യൂസഫിന് കൈമാറി. സിപിഐഎം കൊട്ടോപ്പാടം ലോക്കൽ സെക്രട്ടറി എം. മനോജ് അധ്യക്ഷനായ പരിപാടിയിൽ കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു.…

മാധ്യമ സാക്ഷരതയാണ് പൊതുബോധ നിർമിതിക്ക് ബദൽ: കേളി സംവാദം

റിയാദ്: പൊതുബോധം എങ്ങനെ രൂപപ്പെടുന്നു, അത് ആരുടെ താൽപര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്, മാധ്യമങ്ങളും സാമൂഹിക സംവിധാനങ്ങളും പൊതുധാരണകളെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് കേളി സാംസ്കാരിക വിഭാഗം തുറന്ന സംവാദം സംഘടിപ്പിച്ചു. ‘പൊതുബോധ നിർമിതിയുടെ പുകമറ: മിഥ്യയും യാഥാർഥ്യവും’ എന്ന വിഷയത്തിലായിരുന്നു സംവാദം. സമകാലിക കേരളത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ, സമൂഹത്തിൽ ചില വിഭാഗങ്ങളെ നിരന്തരം പാർശ്വവൽക്കരിക്കുകയും അരികുവൽക്കരിക്കുകയും ചെയ്യുന്ന രീതികൾ പൊതുബോധ നിർമിതിയുടെ ഭാഗമായി എങ്ങനെ രൂപപ്പെടുന്നുവെന്ന് ചർച്ചയായി. നിറത്തിന്റെ പേരിൽ വംശീയമായി പാർശ്വവൽക്കരിക്കപ്പെടുന്നവർ,…

പ്രതീക്ഷ – കോഴിക്കോട് ജില്ല വിതരണം ഒക്ടോബർ 03 ന്

പ്രതീക്ഷ – കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം 2026, കോഴിക്കോട് ജില്ലയിലെ വിതരണം 2026 ഒക്ടോബർ 03 വൈകുന്നേരം 4 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം കോർപ്പറേഷൻ മേയർ സ: ഒ. സദാശിവൻ കൂടുതൽ വിവരങ്ങൾക്ക് സ: മധു ബാലുശ്ശേരി – 70250 71221 സ: ചെക്കുട്ടി – 96451 03029 എന്നിവരെ ബന്ധപ്പെടുക.

സഫാ മക്ക കപ്പ് – കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 സീസൺ 2 യുടെ ലീഗ് പോരാട്ടങ്ങൾ മൂന്നാം വാരത്തിലേക്ക്

സഫാ മക്ക കപ്പ് – കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 🏏 സഫാ മക്ക കപ്പ് – കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 | സീസൺ 2 🏏 ആവേശം വാനോളം ഉയർത്തി സഫാ മക്ക കപ്പ് – കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 | സീസൺ 2 യുടെ ലീഗ് പോരാട്ടങ്ങൾ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. റിയാദിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ തീപാറുന്ന പോരാട്ടങ്ങളുമായി ടീമുകൾ കളത്തിലിറങ്ങുമ്പോൾ, ഓരോ…

സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ കേളിയുടെ ആദരാഞ്ജലി

സാംസ്കാരിക-നാടക പ്രവർത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തുന്നു. നാടകത്തിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ച അപൂർവ വ്യക്തിത്വമായിരുന്നു സൂര്യ കൃഷ്ണമൂർത്തി. ഔദ്യോഗിക ജീവിതത്തിൽ ഐ.എസ്.ആർ.ഒയിൽ പ്രവർത്തിച്ച ശേഷം പൂർണ്ണസമയവും കലാപ്രവർത്തനത്തിനായി മാറ്റിവെച്ച അദ്ദേഹം, കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ സ്വന്തമായൊരു ഇടം സൃഷ്ടിച്ച കലാസംഘാടകനായിരുന്നു. ‘സൂര്യ’ എന്ന കലാ കൂട്ടായ്മയിലൂടെയും വർഷങ്ങളായി സംഘടിപ്പിച്ച സൂര്യ ഫെസ്റ്റിവലിലൂടെയും രാജ്യത്തിനകത്തും…

പ്രവാസികളോട് കാട്ടുന്നത് കടുംവെട്ട്: ലോക കേരളസഭ പൂട്ടിക്കെട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

പ്രവാസികളോട് കാട്ടുന്നത് കടുംവെട്ട്: ലോക കേരളസഭ പൂട്ടിക്കെട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം റിയാദ്: ലോകത്താകെയുള്ള പ്രവാസി മലയാളികളെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കേരളത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കാനും രൂപം നല്‍കിയ ലോക കേരളസഭ അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേളി കലാസാംസ്‌കാരിക വേദി. ലോക കേരളസഭ അവസാനിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലോക കേരളസഭ തുടരില്ലെന്നത് രാഷ്ട്രീയ തീരുമാനമാണെന്നും അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കേളിയുടെ പ്രതികരണം. ലോക…