സംഘടനാ വാര്‍ത്തകള്‍

കേളി മലാസ് ഏരിയാ ഹാര യൂണിറ്റ് അംഗം സ: അബ്ദുൾ കരീമിന് കേളി യാത്രയയപ്പ് നൽകി

അബ്ദുൾ കരീമിനുള്ള ഉപഹാരം യൂണിറ്റ് സെക്രട്ടറി അഷ്‌റഫ് പൊന്നാനി കൈമാറുന്നു. റിയാദ് : 38 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഹാര യൂണിറ്റ് അംഗം അബ്ദുൾ കരീമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തന്റെ പ്രവാസ ജീവിതത്തിൽ അബ്ദുൾ കരീം സൗദിയിലെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ വ്യത്യസ്തമായ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്. കേളിയുടെ മലാസ് ഏരിയ നിർവ്വാഹക സമിതി അംഗമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അബ്ദുൾ കരീം മലപ്പുറം മോങ്ങം…

റിയാദ് കേളി അൽ ഖർജ് ഏരിയാ ഹദ്ദാദ് യൂണിറ്റ് ട്രഷററും മുൻ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സി.രാജന് കേളി യാത്രയയപ്പ് നൽകി

കേളി അൽ ഖർജ് യൂണിറ്റിന്റെ ഉപഹാരം പ്രവർത്തകർ രാജന് കൈമാറുന്നു റിയാദ് : കേളി കലാസാംസ്‌കാരിക വേദി അൽ ഖർജ് ഏരിയാ ഹദ്ദാദ് യൂണിറ്റ് ട്രഷററും മുൻ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സി.രാജന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അൽഖർജ് സനയ്യയിൽ 29 വർഷമായി മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം മലപ്പുറം പൊൻമള സ്വദേശിയാണ് യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അച്ചുതൻ കുട്ടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതവും ഏരിയ…

കേളി സ: ഫൈസൽ പറമ്പൻ കുടുംബ സഹായം കൈമാറി

കേളി മുൻ പ്രസിഡന്റ് ഷമീർ കുന്നുമ്മൽ കുടുംബ സഹായ വിതരണ ചടങ്ങിൽ സംസാരിക്കുന്നു ജോലിക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് മരണപ്പെട്ട കേളി പ്രവർത്തകനായ സ: ഫൈസൽ പറമ്പന്റെ കടുംബത്തെ സഹായിക്കാൻ കേളി കലാസാംസ്‌കാരിക വേദി സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് കൈമാറി. കേളി ബത്ഹ ഏരിയയിലെ അത്തിക്ഹ യൂണിറ്റ് അംഗമായിരുന്ന ഫൈസൽ, മലപ്പുറം ചെമ്മാട് സ്വദേശിയായിരുന്നു. കേളി അംഗങ്ങളായിരിക്കെ മരണപ്പെടുന്ന പ്രവർത്തകരുടെ കുടുംബങ്ങൾക്ക്, കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ടാണ് കുടുംബ സഹായമായി വിതരണം ചെയ്യുന്നത്. 2003…

വി.കെ.ഗോപിക്ക് റിയാദ് കേളി യാത്രയയപ്പ് നൽകി

യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സജീവില്‍ നിന്നും ഗോപി ഏറ്റുവാങ്ങുന്നു റിയാദ് : 28 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് കേളി കലാസാംസ്കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് നിർവ്വാഹക സമിതി അംഗം വി.കെ.ഗോപിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നസീമിലെ കാർ വർക്ക്ഷോപ്പിൽ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന ഗോപി ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് ഹാരീസ് അധ്യക്ഷത…

റിയാദ് കേളി ഇ.എം.എസ്. എ.കെ.ജി അനുസ്മരണം സംഘടിപ്പിക്കുന്നു

കേളി കലാസാംസ്കാരിക വേദി ഇ. എം.എസ്. എ.കെ.ജി അനുസ്മരണം 2021 മാര്‍ച്ച് 19 രാത്രി എട്ട് മണിക്ക് സൂമിൽ സംഘടിപ്പിക്കുന്നു. അനുസ്മരണ യോഗത്തില്‍ CPI (M) സംസ്ഥാന കമ്മിറ്റി അംഗം സ: ഡോ : വി. ശിവദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

സ: ജ്യോതിപ്രകാശ് അനുശോചന യോഗം സംഘടിപ്പിച്ചു.

കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ വൈസ് പ്രസിഡന്‍റ് ആയിരിക്കെ മരണപ്പെട്ട സ: ജ്യോതിപ്രകാശ് അനുശോചന യോഗം മാര്‍ച്ച് 5 വെള്ളിയാഴ്ച സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌ സ: ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ ഏരിയ സെക്രട്ടറി സ: ഒ. പി. മുരളി ആമുഖ പ്രഭാഷണം നടത്തി. സ: ജോസ്സൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളി കേളി വൈസ് പ്രസിഡന്‍റ് സ: പ്രഭാകരൻ, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് രാജ്, സഖാക്കള്‍ നൗഫൽ, അൻസാർ, കലാം,…

ഇടതുപക്ഷ തുടര്‍ഭരണം ഉറപ്പാക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളുമായി റിയാദ് കേളി

റിയാദ് : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ പ്രവാസ ലോകത്ത് കേളിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി കേളി രക്ഷാധികാരി സമിതി കണ്‍വീനറും ലോകകേരള സഭാംഗവുമായ കെപിഎം സാദിഖ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ എന്നിവര്‍ അറിയിച്ചു. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നിശ്ചയദാര്‍ഡ്യത്തോടെ അതിജീവിച്ച് കേരളത്തിന്‍റെ സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിനും നാടിന്‍റെ സമഗ്ര പുരോഗതിക്കുമായി പ്രവര്‍ത്തിച്ച ഇടതുപക്ഷ…

കേളി ഇടപെടൽ ഫലം കണ്ടു, സന്ദീപ് നാടണഞ്ഞു

റിയാദ് : ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ കമ്പനിക്കെതിരെ കേസിന് പോകേണ്ടി വന്ന പന്തളം സ്വദേശിയെ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. പതിമൂന്ന് മാസം മുൻപ് റിയാദിലെ അൽ മുഹ്‌നീം എന്ന സ്ഥലത്തുള്ള ഒരു ഹോളോ ബ്രിക്സ് കമ്പനിയിൽ ജോലിക്കെത്തിയതായിരുന്നു പന്തളം സ്വദേശിയായ സന്ദീപ്. മാസങ്ങളോളം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ലേബർ കോടതിയിൽ പരാതി നൽകി. എന്നാൽ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയായി കമ്പനി…

കേളി കലാസാംസ്കാരിക വേദി അത്തിക്ക യൂണിറ്റ് അംഗം സ: സുലൈമാൻ ഹൃദയാഘാതം മൂലം മരണപെട്ടു.

കേളി കലാസാംസ്കാരിക വേദി അത്തിക്ക യൂണിറ്റ് അംഗം സ: സുലൈമാൻ (48) ഹൃദയാഘാതം മൂലം മരണപെട്ടു. മലപ്പുറം ജില്ല തിരൂർ ബീരാഞ്ചിറ സ്വദേശിയാണ് പിതാവ്: പൂളക്കൽ മുഹമ്മദ്, മാതാവ്: മറിയ. ഭാര്യ: അസ്മാബി. മക്കൾ: സുഹൈല, ഷിബില, ലിൻഷാ. സഹോദരങ്ങൾ: ശംസുദ്ദീൻ, ആമിന. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

കേളി അൽ ഖർജ് ഏരിയ, സൂഖ് യൂണിറ്റ് അംഗം സ: എം. കുമാർ മരണപ്പെട്ടു

കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ, സൂഖ് യൂണിറ്റ് അംഗം സ: എം. കുമാർ (35) ഹൃദയാഘാതം മൂലം മരണപെട്ടു. തിരുവനന്തപുരം ജില്ല പാറശാല സ്വദേശിയാണ്. ഭാര്യയും ഒന്‍പതും, അഞ്ചും വയസുമുള്ള രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി