സംഘടനാ വാര്‍ത്തകള്‍

കവി കുരീപ്പുഴയെ ആക്രമിച്ച സംഘപരിവാര്‍ കാടത്തത്തിനെതിരെ പ്രതിഷേധിക്കുക: കേളി റിയാദ്

കവി കുരീപ്പുഴയെ ആക്രമിച്ച സംഘപരിവാര്‍ കാടത്തത്തിനെതിരെ പ്രതിഷേധിക്കുക: കേളി റിയാദ് Wednesday Feb 7, 2018 , വെബ് ഡെസ്‌ക്‌ – കേളി സൈബര്‍ വിംഗ് റിയാദ് > ജാതി വിവേചനത്തിനെതിരെ പ്രതികരിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ കായികമായി ആക്രമിച്ച സംഘപരിവാര്‍ കാടത്തത്തെ ശക്തമായി അപലപിക്കുതായി റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ സാംസ്‌കാരിക വിഭാഗം പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു. സ്വതന്ത്ര ചിന്തകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായി ആവര്‍ത്തിച്ചുള്ള സംഘപരിവാര്‍ അസഹിഷ്ണുതയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടതുണ്ട്. എതിര്‍ ശബ്ദങ്ങളെ ആക്രമണങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള…

കേളി നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്തു

കേളി നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്തു16 ജനുവരി 2018, വെബ്‌ ഡസ്ക് , കേളി മീഡിയ വിംഗ് റിയാദ്: നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി കേളി മുഖാന്തിരം അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാംഘട്ട കാര്‍ഡ് വിതരണം നടത്തി. അല്‍ഹയറില്‍ നടന്ന ചടങ്ങില്‍ സീന സെബിന്‍, ചന്ദ്രന്‍ തെരുവത്ത്, ദിനകരന്‍, സെബിന്‍ ഇഖ്ബാല്‍, സുഭാഷ് എന്നിവര്‍ക്ക് കാര്‍ഡ് നല്‍കിക്കൊണ്ടാണ് കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ എന്നിവര്‍ കേളിയുടെ ഒന്നാംഘട്ട നോര്‍ക്ക കാര്‍ഡ് വിതരണത്തിന് തുടക്കം…

സ: സോമശേഖരന് കേളി യാത്രയയപ്പ്‌ നൽകി

സ: സോമശേഖരന് കേളി യാത്രയയപ്പ്‌ നൽകിറിയാദ്‌: പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന സ: സോമശേഖരന് കേളി കലാ സാംസ്കാരികവേദി ഉമ്മൽഹമാം ഏരിയ അഖീഖ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കേളി ഉമ്മൽഹമാം ഏരിയ അഖീഖ്​‍ യുണിറ്റ്‌ അംഗമായിരുന്നു സ: സോമശേഖരൻ. യുണിറ്റ്‌ പ്രസിഡന്റ്‌ സ: മോഹനന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ്‌ ചടങ്ങിൽ യുണിറ്റ്‌ സെക്രട്ടറി സ: പ്രദീപ്​‍ സ്വാഗതം പറഞ്ഞു. ഏരിയ ആക്ടിംഗ്‌ സെക്രട്ടറി സ: അജയകുമാർ, കേന്ദ്രകമ്മിറ്റി അംഗവും ഏരിയ…