കേളി ദവാദ്മി ഏരിയ ഇഎംഎസ് എകെജി അനുസ്മരണം സംഘടിപ്പിച്ചു
റിയാദ്: കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഎംഎസ് എകെജി അനുസ്മരണം സംഘടിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ റഷീദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ ഏരിയ സെക്രട്ടറി ഷാജി പ്ളാവിളയിൽ സ്വാഗതം ആശംസിച്ചു. ഏരിയ ജോ: സെക്രട്ടറി ജോൺസൺ വെള്ളികുളങ്ങര അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് കണ്ണപുരം, ഏരിയ പ്രസിഡന്റ് അനിൽ ഫിലിപ്പ്, ഏരിയ രക്ഷാധികാരി കമ്മിറ്റി…










