നിയമക്കുരുക്കിലകപ്പെട്ട് ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു
ഫോട്ടോ : നിയമക്കുരുക്കിൽ അകപ്പെട്ട തൊഴിലാളികൾക്ക് ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ കേളി പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു. റിയാദ് : നിയമകുരുക്കിൽപെട്ട് എട്ടു മാസത്തോളമായി ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ 250ൽ പരം തൊഴിലാളികൾക്ക് കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിൽ ഭക്ഷണവും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. നല്ലനിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ന്യൂ സനയ്യയിലെ ഒരു കമ്പനിയാണ് നിയമക്കുരുക്കിൽപ്പെട്ട് തൊഴിലാളികളുടെ ഇക്കാമ പുതുക്കാൻ സാധിക്കാതെയും ശമ്പളം നൽകാൻ കഴിയാതെയും പ്രവർത്തനം നിർത്തിവെച്ചത്. ആയിരത്തിൽ പരം തൊഴിലാളിൽ ഉണ്ടായിരുന്ന…










